• Breaking News

    ഉന്നാവൊ പെൺകുട്ടിയുടെ പിതാവിന്റെ കൊലപാതകം; കുൽദീപ് സെംഗറിന് പത്ത് വർഷത്തെ തടവുശിക്ഷ

    Unnao girl's father's murder; Kuldeep Sengar sentenced to 10 years in prison,www.thekeralatimes.com

    പുറത്താക്കപ്പെട്ട ബിജെപി എം‌എൽ‌എ കുൽദീപ് സിംഗ് സെംഗറിന് 10 വർഷം തടവ് ശിക്ഷ. ഉത്തർപ്രദേശിലെ ഉന്നാവോയിൽ ബലാത്സംഗം ചെയ്യപ്പെട്ട പെൺകുട്ടിയുടെ പിതാവിനെ 2018 ൽ കൊലപ്പെടുത്തിയ കേസിലാണിത്. കുൽദീപിൻറെ സഹോദരനും കൂട്ടുപ്രതിയുമായ അതുൽ സെംഗാറിനും സമാനമായ തടവുശിക്ഷ നൽകിയിട്ടുണ്ട്. ഉന്നാവൊ പെൺകുട്ടിയുടെ കുടുംബത്തിന് 10 ലക്ഷം രൂപ വീതം പ്രതികൾ നൽകണമെന്നും ഡൽഹി കോടതി ഉത്തരവിട്ടു.

    പീഡനത്തിനിരയായ പെൺകുട്ടിക്ക് പിതാവിനെ നഷ്ടപ്പെട്ടു. അവൾക്ക് വീട്ടിലേക്ക് മടങ്ങാൻ കഴിയില്ല. കുടുംബത്തിൽ നാല് കുട്ടികളുണ്ട് … മൂന്ന് പേർ പെൺകുട്ടികളാണ് … നാലുപേരും പ്രായപൂർത്തിയാകാത്തവരാണ്, ”ജില്ലാ ജഡ്ജി ധർമേഷ് ശർമ വിധി പ്രഖ്യാപിച്ചു കൊണ്ട് പറഞ്ഞു.

    “നിയമവാഴ്ച ലംഘിച്ചുവെന്ന് നിഷേധിക്കാനാവില്ല. സെംഗർ ഒരു പൊതുപ്രവർത്തകനായിരുന്നു, നിയമവാഴ്ച പാലിക്കേണ്ടതുണ്ട്. കുറ്റകൃത്യം നടത്തിയ രീതി, അത് ദാക്ഷിണ്യം ആവശ്യപ്പെടുന്നില്ല, ”ജഡ്ജി കൂട്ടിച്ചേർത്തു.

    കേസിൽ പെണ്‍കുട്ടിയുടെ പിതാവിനെതിരെ വ്യാജമായി കുറ്റം ചുമത്തിയതിന് രണ്ട് പൊലീസുകാർക്ക് ക്രിമിനൽ ഗൂഢാലോചനക്കുറ്റം ചുമത്തി കോടതി ഒരേ ശിക്ഷ വിധിച്ചു.

    Post Bottom Ad