• Breaking News

    സിയാദിന്റെ മരണം; സക്കീര്‍ ഹുസൈന്‍ സ്വയം സ്ഥാനമൊഴിഞ്ഞ് പോവുകയാണെങ്കില്‍ മാന്യന്‍ എന്നുപറയാം- പാര്‍ട്ടി അന്വേഷണം ആവശ്യപ്പെട്ട് എം.എം ലോറന്‍സ്

    Death of Ziad; Zakir Hussain resigns - Lawrence demands party probe,www.thekeralatimes.com

    അയ്യനാട് ബാങ്ക് ഡയറക്ടേഴ്‌സ് ബോര്‍ഡ് അംഗം സിയാദിന്റെ മരണം പാര്‍ട്ടി അന്വേഷിക്കണമെന്ന് മുതിര്‍ന്ന സിപിഎം നേതാവ് എം.എം.ലോറന്‍സ്. ആത്മഹത്യ കുറിപ്പില്‍ കളമശ്ശേരി ഏരിയാ സെക്രട്ടറി സക്കീര്‍ ഹുസൈനെതിരെ പരാമര്‍ശമുള്ളതിനാല്‍ സ്ഥാനം ഒഴിയണമെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.

    പാര്‍ട്ടി പ്രവര്‍ത്തകന്‍ മോശമായി പെരുമാറിയെന്ന ആരോപണം ഉന്നയിച്ച് ഒരാള്‍ ആത്മഹത്യ ചെയ്യുമ്പോള്‍ അത് കൃത്യമായി പാര്‍ട്ടി അന്വേഷിക്കണം. ഇത്തരത്തിലുള്ള ആരോപണങ്ങള്‍ ഉയരുമ്പോള്‍ അത് ശരിയാണെങ്കില്‍ കമ്മ്യൂണിസ്റ്റ് ശൈലിക്ക് യോജിച്ചതല്ല.

    ഒരു വ്യക്തിക്കെതിരേ നിരന്തരം ആരോപണങ്ങള്‍ ഉയരുന്നത് പാര്‍ട്ടിയുടെ യശ്ശസിനെ ബാധിക്കും. സിയാദിന്റെ മരണവുമായി ബന്ധപ്പെട്ട് സക്കീര്‍ ഹുസൈന്‍ സ്വയം സ്ഥാനമൊഴിഞ്ഞ് പോവുകയാണെങ്കില്‍ അദ്ദേഹത്തെ മാന്യന്‍ എന്നുപറയാമെന്നും എം.എം.ലോറന്‍സ് അഭിപ്രായപ്പെട്ടു.

    പ്രളയ ദുരിതാശ്വാസ ഫണ്ട് വെട്ടിപ്പുകേസില്‍ വി.എ സിയാദ് വിവാദത്തിലകപ്പെട്ടിരുന്നു. ഇതിന് പിന്നാലെയാണ് സിയാദിനെ മരിച്ച നിലയില്‍ കണ്ടെത്തിയത്. തൃക്കാക്കര സെന്‍ട്രല്‍ ലോക്കല്‍ സെക്രട്ടറി കെ.ആര്‍ ജയചന്ദ്രന്‍, കളമശ്ശേരി ഏരിയ സെക്രട്ടറി വി.എ സക്കീര്‍ ഹുസൈന്‍, കുന്നേപറമ്പ് ബ്രാഞ്ച് സെക്രട്ടറി കെ.പി നിസാര്‍ എന്നിവരാണ് തന്റെ മരണത്തിന് ഉത്തരവാദികളെന്ന് എഴുതിവെച്ച ഡയറിക്കുറിപ്പ് കഴിഞ്ഞ ദിവസം കണ്ടെടുത്തിരുന്നു.

    Post Bottom Ad