• Breaking News

    “അണ്ണാ പോള്‍ ഹേലി എവിടെ ?, തീ..പറമ്പില്‍- ദേ പോകുന്നു…”; സെന്‍കുമാറിനെ ട്രോളി എം.എ നിഷാദ്

    “Where is Anna Paul Healy? Senkumar Trolley MA Nishad,www.thekeralatimes.com

    മുന്‍ ഡി.ജി.പി സെന്‍കുമാരിന്റെ മണ്ടത്തരത്തെ ട്രോളി സംവിധായകന്‍ എം.എ നിഷാദ്. അണ്ണാ പോള്‍ ഹേലി എവിടെ ? എന്നു ചോദിച്ചുകൊണ്ടാണ് സെന്‍കുമാറിനെതിരെ നിഷാദ് ഫെയ്‌സ്ബുക്കില്‍ കുറിപ്പിട്ടത്.

    കൊല്ലത്ത് ഇന്നലെ നടന്ന വാര്‍ത്താസമ്മേളനത്തില്‍ കേരളത്തിലെ ചൂടില്‍ കൊറോണ വൈറസ് അതിജീവിക്കില്ല എന്ന പരാമര്‍ശത്തെ മാധ്യമപ്രവര്‍ത്തക ചോദ്യം ചെയ്തപ്പോള്‍ താന്‍ പറഞ്ഞതല്ല ഇതെന്നും ഡോ. പോള്‍ ഹെയ്‌ലിയുടെ വീഡിയോ കാണിക്കാമെന്നുമായിരുന്നു സെന്‍കുമാറിന്റെ മറുപടി.

    മാധ്യമപ്രവര്‍ത്തകരുടെ ചോദ്യങ്ങള്‍ തുടര്‍ന്നപ്പോള്‍ സെന്‍കുമാറിനൊപ്പം ഉണ്ടായിരുന്നവര്‍ വാര്‍ത്താസമ്മേളനത്തില്‍ ഇടപെട്ടു. തുടര്‍ന്ന് മാധ്യമപ്രവര്‍ത്തകര്‍ വാര്‍ത്താസമ്മേളനം ബഹിഷ്‌കരിക്കുകയും ചെയ്തു. വീഡിയോ കാണിച്ച് തരാമെന്ന് പറഞ്ഞ് മൊബൈല്‍ എടുത്ത് സ്‌ക്രോള്‍ ചെയ്തു കൊണ്ടിരുന്ന സെന്‍കുമാര്‍ ബഹളം തുടങ്ങി അവസാനിക്കുന്നത് വരെ തപ്പിയിട്ടും വീഡിയോ കണ്ടെത്തിയില്ല. ഇതിന് പിന്നാലെയാണ് സോഷ്യല്‍ മീഡിയ സെന്‍കുമാറിനെതിരെ രംഗത്തിറങ്ങിയത്.

    ഫെയ്‌സ്ബുക്ക് കുറിപ്പ്

    അണ്ണാ പോള്‍ ഹേലി എവിടെ ?
    തീ..പറമ്പില്‍- ദേ പോകുന്നു പോള്‍ ഹേലി..
    എസ്എന്‍ഡിപിയെ ഉദ്ധരിക്കാന്‍ ഇറങ്ങിയ രണ്ട് കൂടിയ ഇനം വൈറസുകള്‍…ഈനാമ്പേച്ചിക്ക് കൂട്ട് മര…ഓ അല്ലേല്‍ വേണ്ട..നാട്ട്കാര് തന്നെ പൂരിപ്പിച്ചോളും…ഇവരില്‍ ഈനാമ്പേച്ചി ആരാണ് എന്നുളളത് ഒരു ചോദ്യമേയല്ല..
    എന്റ്‌റെ സന്‍കു അണ്ണ,നിങ്ങള്‍ക്ക് മതിയായില്ലേ,ഇങ്ങനേയും അപമാനിതനാകണോ ? ഒരു കാലത്ത് അണിഞ്ഞത് കാക്കി തന്നെയല്ലേ..?
    കാവിക്കാര് പോലും ഇത്രയും തരം താഴില്ല(കേരളത്തിലെ കാവിക്കാരെന്ന് വായിക്കുമല്ലോ)….
    അല്ല എന്താണ് നിങ്ങളുടെ പ്രശ്‌നം മി.തീ..പറമ്പന്‍ ? കൊറോണയാണോ അതോ പോള്‍ ഹേലിയോ…?
    ഇനി നിങ്ങളാണോ ”പോള്‍ ബാര്‍ബര്‍” ? ഒന്നുമങ്ങോട്ട് പിടികിട്ടുന്നില്ല…
    N.B
    പോള്‍ ഹേലി, തീ ..പറമ്പില്‍ സെന്‍കുവിനെതിരെ മാനനഷ്ടത്തിന് കേസ്സ്,കൊടുക്കാന്‍ പോകുന്നു എന്നൊരു കരക്കമ്പി ഇറങ്ങിയിട്ടുണ്ട്…തന്റ്‌റെ പേര് അശുദ്ധമാക്കി എന്നും പറഞ്ഞാണത്രേ കേസ്..സ്ഥിരീകരിക്കാത്ത വാര്‍ത്തയെന്നും നാട്ടുകാര്‍….


    Post Bottom Ad