• Breaking News

    മഹാരാഷ്ട്രയില്‍ നിരീക്ഷണത്തിലുള്ളവരുടെ കൈകളില്‍ സീല്‍ അടിക്കുന്നു

    In Maharashtra, seals are being placed on the hands of observers,www.thekeralatimes.com

    മുബൈയില്‍ മൂന്ന് വയസുകാരന് കൂടി കൊവിഡ് 19 സ്ഥിരീകരിച്ചു. മഹാരാഷ്ട്രയില്‍ ആകെ 40 പേര്‍ക്കാണ് നിലവില്‍ രോഗം സ്ഥിരീകരിച്ചിരിക്കുന്നത്. പ്രതിരോധ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി വീട്ടില്‍ നിരീക്ഷണത്തിലുള്ളവരുടെ കൈകളില്‍ സീല്‍ അടിക്കുന്ന രീതി ആരംഭിച്ചിട്ടുണ്ട്. രോഗികള്‍ പുറത്തിറങ്ങുന്നത് തടയാനാണ് നടപടിയെന്ന് മഹാരാഷ്ട്ര സര്‍ക്കാര്‍ വിശദീകരിക്കുന്നു.

    സംസ്ഥാനത്ത് ഇന്നലെ അഞ്ച് പേര്‍ക്ക് കൊവിഡ് രോഗം സ്ഥിരീകരിച്ചിരുന്നു. രാജ്യത്ത് എറ്റവും കൂടുതല്‍ രോഗികള്‍ നിലവില്‍ മഹാരാഷ്ട്രയിലാണ്. രോഗബാധ വ്യാപിക്കുന്ന സാഹചര്യത്തില്‍ പ്രസിദ്ധമായ സിദ്ധിവിനായക് ക്ഷേത്രത്തില്‍ ദര്‍ശനം നിര്‍ത്തി. മുംബൈയിലെ ബിസിസിഐ ആസ്ഥാനം അടച്ചിരിക്കുകയാണ്. കൊവിഡ് ബാധിത ജില്ലകള്‍ക്കായി 45 കോടി രൂപ അടിയന്തര സഹായമായി അനുവദിച്ചിട്ടുണ്ട്.

    Post Bottom Ad