• Breaking News

    കൊറോണ ബാധയെ തുടർന്ന് വിദേശത്ത് വച്ച് ചങ്ങനാശേരി സ്വദേശി മരിച്ചതായി റിപ്പോർട്ട്, ബന്ധുക്കളുടെ വെളിപ്പെടുത്തൽ ഇങ്ങനെ

    Report of a relative of Changanassery resident who died abroad due to coronavirus,www.thekeralatimes.com

    കോട്ടയം: കൊറോണ വൈറസ് ബാധയെ തുടര്‍ന്ന് ചങ്ങനാശേരി സ്വദേശിയുടെ മരണം റിപ്പോര്‍ട്ട് ചെയ്തുവെന്ന തരത്തിലുള്ള വാർത്തകളിൽ പ്രതികരിച്ചു ബന്ധുക്കൾ . ചങ്ങനാശേരി കടമാഞ്ചിറ മാറാട്ടുകളം വീട്ടില്‍ പരേതനായ കറുവച്ചന്റെ മകന്‍ ജോജി (57) ആണ് മരിച്ചത്. ഇറ്റലിയില്‍ വെച്ചാണ് ഇദ്ദേഹം മരിച്ചത്. എന്നാൽ ഹൃ​ദ​യാ​ഘാ​ത​മാ​കാം മ​ര​ണ​കാ​ര​ണ​മെ​ന്നാ​ണ് ഇ​റ്റ​ലി​യി​ലെ സു​ഹൃ​ത്തു​ക്ക​ളി​ല്‍​നി​ന്നു ല​ഭി​ക്കു​ന്ന വി​വ​ര​മെ​ന്നും മ​റ്റു രോ​ഗ​ങ്ങ​ളു​ള്ള​താ​യി അ​റി​യി​ല്ലെ​ന്നും ച​ങ്ങ​നാ​ശേ​രി​യി​ലു​ള്ള ബ​ന്ധു​ക്ക​ള്‍ പ​റ​ഞ്ഞു.

    ബു​ധ​നാ​ഴ്ച വൈ​കു​ന്നേ​ര​ത്തോ​ടെ മാ​ത്യു മ​രി​ച്ച വി​വ​രം മാ​ത്യു​വി​ന്‍റെ ജ​ര്‍​മ​നി​യി​ല്‍ പ​ഠി​ക്കു​ന്ന മ​ക​ന്‍ കു​ര്യാ​ക്കോ​സാ (അ​പ്പു) ണ് ​ത​ന്നെ അ​റി​യി​ച്ച​തെ​ന്നു സ​ഹോ​ദ​ര​ന്‍ എം.​കെ.​ജോ​സ​ഫ് ദീ​പി​ക​യോ​ടു പ​റ​ഞ്ഞു.ഇ​റ്റ​ലി​യി​ലു​ള്ള വീ​ടി​ന്‍റെ മു​റി​യി​ല്‍ മ​രി​ച്ച നി​ല​യി​ല്‍ കാ​ണ​പ്പെ​ട്ട​താ​യി ഒ​പ്പം താ​മ​സി​ക്കു​ന്ന ശ്രീ​ല​ങ്ക​ന്‍ സ്വ​ദേ​ശി​യാ​യ ആ​ള്‍ ജ​ര്‍​മ​നി​യി​ല്‍ ഉ​പ​രി​പ​ഠ​നം ന​ട​ത്തു​ന്ന മ​ക​ന്‍ കു​ര്യാ​ക്കോ​സി​നെ ഫോ​ണി​ല്‍ അ​റി​യി​ക്കു​ക​യാ​യി​രു​ന്നു.

    ചൊ​വ്വാ​ഴ്ച വൈ​കു​ന്നേ​രം എം.​കെ.​മാ​ത്യു ക​ട​മാ​ന്‍​ചി​റ​യി​ലു​ള്ള സ​ഹോ​ദ​രി​യെ ഫോ​ണി​ല്‍ വി​ളി​ച്ചു സം​സാ​രി​ച്ചി​രു​ന്ന​താ​യും ജോ​സ​ഫ് പ​റ​ഞ്ഞു.ജോജിയുടെ ഭാര്യ അസുഖത്തെ തുടര്‍ന്ന് വര്‍ഷങ്ങള്‍ക്ക് മുന്‍പ് തന്നെ മരിച്ചിരുന്നു. മരിക്കുന്നതിന് രണ്ട് ദിവസങ്ങള്‍ക്ക് മുന്‍പ് തനിക്ക് പനിയാണെന്ന് വീട്ടുകാരെ വിവരമറിയിച്ചിരുന്നു. ഇ​റ്റ​ലി​യി​ല്‍ മെ​ട്രോ സ​ര്‍​വീ​സി​ല്‍ താ​ത്കാ​ലി​ക ജോ​ലി​യി​ലാ​യി​രു​ന്ന മാ​ത്യു​വി​നു ര​ണ്ടു മാ​സ​മാ​യി ജോ​ലി​യി​ല്ലാ​യി​രു​ന്നു.

    മാസങ്ങള്‍ക്ക് മുന്‍പാണ് ജോജി നാട്ടിലെത്തി വീണ്ടും ഇറ്റലിയിലേക്ക് മടങ്ങിയത്. സംസ്കാര ചടങ്ങുകള്‍ ഇറ്റലിയില്‍ നടക്കും.മ​റ്റൊ​രു മ​ക​ന്‍ സേ​വ്യ​ര്‍(​അ​മ​ല്‍) ചെ​ന്നൈ​യി​ല്‍ എ​ന്‍​ജി​നി​യ​റിം​ഗ് വി​ദ്യാ​ര്‍​ഥി​യാ​ണ്.

    Post Bottom Ad