• Breaking News

    മംമ്ത മോഹന്‍ദാസും ഐസലേഷനില്‍

    Mamta Mohandas in Isolation,www.thekeralatimes.com

    കൊച്ചി: ലോകമെമ്പാടും വ്യാപിച്ച കൊറോണ വൈറസ് നിരവധി കായികതാരങ്ങളെയും അഭിനേതാക്കളെയെല്ലാം പിടികൂടിയിരുന്നു. മലയാളി നടിയായ മംമ്ത മോഹന്‍ദാസും ഇപ്പോൾ ഹോം ഐസലേഷനില്‍ ആണ്. താരം തന്നെയാണ് ഇക്കാര്യം സോഷ്യല്‍ മീഡിയയിലൂടെ അറിയിച്ചത്. കൊറോണ വ്യാപിച്ച സമയത്ത് മംമ്ത വിദേശത്തുനിന്ന് നാട്ടിലേക്ക് യാത്ര ചെയ്തിരുന്നു. ഈ സാഹചര്യത്തില്‍ രോഗ ലക്ഷണങ്ങള്‍ ഇല്ലെങ്കിലും വിദേശയാത്ര കഴിഞ്ഞ് 14 ദിവസം എങ്കിലും നിര്‍ബന്ധമായും ഹോം ഐസലോഷനില്‍ കഴിയണമെന്ന നിർദേശം അനുസരിച്ചാണ് മംമ്ത ഐസൊലേഷനിൽ കഴിയുന്നത്. യുഎസിലെ ലോസഞ്ചല്‍സ് നിന്ന് 17 നാണ് താരം കൊച്ചിയില്‍ എത്തിയത് കൊച്ചിയിലെ വീട്ടിലാണ് മംമ്ത ഇപ്പോഴുള്ളത്.


    Post Bottom Ad