• Breaking News

    മാവോവാദി നേതാവ്​ ശ്രീമതി ക്യൂ ബ്രാഞ്ച്​ പിടിയിൽ

    Maoist leader Smuggler arrested,www.thekeralatimes.com

    മാവോവാദി നേതാവ്​ ശ്രീമതിയെ ക്യൂ ബ്രാഞ്ച്​ പിടികൂടി. കേരള, തമിഴ്​നാട്​ അതിർത്തിയിലെ മാങ്കര കണുവായിയിൽ നിന്ന്​ തമിഴ്​നാട്​ ക്യൂ ബ്രാഞ്ചാണ്​ ഇവരെ പിടികൂടിയത്​.

    പ്രദേശത്തെ വീട്ടിൽ നിന്ന്​​ പിടികൂടിയെന്നാണ്​ പൊലീസ്​ പറയുന്നത്​. അതേസമയം, വനത്തിൽ വെച്ചാണ്​ പിടിയിലായതെന്നും പറയപ്പെടുന്നു.
    2019 ഓ​ഗ​സ്​​റ്റ്​ 28, 29 തി​യ​തി​ക​ളി​ൽ മ​ഞ്ചി​ക്ക​ണ്ടി​യി​ൽ ന​ട​ന്ന ത​ണ്ട​ർ​ബോ​ൾ​ട്ട്​ വെ​ടി​വെ​പ്പി​ൽ നാ​ല്​ മാ​വോ​വാ​ദി​ക​ൾ കൊ​ല്ല​പ്പെ​ട്ടി​രു​ന്നു. ഇതേതുടർന്ന്​ മാസങ്ങളായി പ്രദേശത്ത്​ പൊലീസ്​ തെരച്ചിൽ തുടരുകയായിരുന്നു.
    വെ​ടി​വെ​പ്പി​നി​ടെ ര​ക്ഷ​പ്പെ​ട്ട മാ​വോ​വാ​ദി നേ​താ​വ്​ ദീ​പ​ക്​ എ​ന്ന ച​ന്ദുവിനെ നവംബർ ഒമ്പതിന്​ ​ആ​ന​ക്ക​ട്ടി​ക്ക് സ​മീ​പം വെച്ച്​ ത​മി​ഴ്നാ​ട് ടാ​സ്ക് ഫോ​ഴ്സ്​ പി​ടി​കൂ​ടി​യിരുന്നു.

    Post Bottom Ad