• Breaking News

    ഇത്രയൂം നിന്ദ്യനും നികൃഷ്ടനും ലൈംഗിക വൈകൃതമുള്ള ഒരാളാണ് ഇന്ത്യന്‍ പാര്‍ലമെന്റിനെ ഇനി അലങ്കരിക്കാന്‍ പോകുന്നത് … മുന്‍ സുപ്രീംകോടതി ചീഫ്ജസറ്റിസ് രഞ്ജന്‍ ഗോഗോയിക്കെതിരെ മാര്‍ക്കണ്ഡേയ കട്ജു

    A man so despicable and despicable that he will now decorate the Parliament of India Markandeya Katju against former Supreme Court Chief Justice Ranjan Gogoi,www.thekeralatimes.com

    ന്യൂഡല്‍ഹി: ഇത്രയൂം നിന്ദ്യനും നികൃഷ്ടനും ലൈംഗിക വൈകൃതമുള്ള ഒരാളാണ് ഇന്ത്യന്‍ പാര്‍ലമെന്റിനെ ഇനി അലങ്കരിക്കാന്‍ പോകുന്നത് … മുന്‍ സുപ്രീംകോടതി ചീഫ്ജസറ്റിസ് രഞ്ജന്‍ ഗോഗോയിക്കെതിരെ രൂക്ഷമായ ആരോപണങ്ങള്‍ ഉന്നയിച്ച് മാര്‍ക്കണ്ഡേയ കട്ജു. തന്റെ ഫേസ്ബുക്ക് പോസ്റ്റിലാണ് കട്ജുവിന്റെ വിമര്‍ശനം. ”20 വര്‍ഷം അഭിഭാഷകനായും 20 വര്‍ഷം ജഡ്ജിയായും താന്‍ സേവനം അനുഷ്ഠിച്ചു. നല്ലവരെന്നും മോശം ആളുകളെന്നും പേരെടുത്ത നിരവധി ജഡ്ജിമാരെയും അറിയാം. പക്ഷേ രഞ്ജന്‍ ഗൊഗോയെ പോലെ ലൈംഗിക വൈകൃതമുള്ള, നാണംകെട്ട ഒരാളെ ഇന്ത്യന്‍ ജുഡീഷ്യറിയില്‍ വേറെ കണ്ടിട്ടില്ല. തരിമ്പ് പോലും നന്‍മയില്ലാത്ത ആളാണ് ഗൊഗോയ്.” കട്ജു കുറിച്ചു. സുപ്രീംകോടതി ചീഫ് ജസ്റ്റീസ് ആയിരിക്കെ ലൈംഗികാരോപണം നേരിട്ടയാളാണ് രഞ്ജന്‍ ഗോഗോയി. കടുത്ത വിമര്‍ശനവും നേരിട്ടിരുന്നു.

    രൂക്ഷപ്രതികരണവുമായി മുന്‍ സഹപ്രവര്‍ത്തകരായ ജസ്റ്റീസ് മദന്‍ ബി ലോക്കൂറും ജസ്റ്റീസ് കുര്യന്‍ ജോസഫും പരസ്യ വിമര്‍ശനം നടത്തുകയും ചെയ്തു. ”അവസാനത്തെ അഭയസ്ഥാനവും ഇല്ലാതാവുകയാണോ എന്ന് ആശങ്കയുണ്ട്. നീതിന്യായ സംവിധാനത്തിന്റെ സ്വാതന്ത്ര്യം, നിഷ്പക്ഷത, പരമാധികാരം എന്നിവയെ പുനര്‍നിര്‍വചിക്കുംവിധത്തിലുള്ളതാണ് തീരുമാനം. നാമനിര്‍ദേശം ചെയ്യപ്പെട്ടതില്‍ അത്ഭുതമില്ല. പക്ഷേ അതിത്രവേഗത്തിലാണ് എന്നുള്ളതാണ് അത്ഭുതപ്പെടുത്തുന്നത്.” എന്നായിരുന്നു ജസ്റ്റീസ് ലോകൂര്‍ വിമര്‍ശിച്ചത്.

    Post Bottom Ad