• Breaking News

    മരുന്നുകൾ വീട്ടിലെത്തിക്കാനുള്ള നടപടിയുമായി കേന്ദ്ര ആരോഗ്യമന്ത്രലയം, നിർദേശങ്ങൾ പുറത്തിറക്കി

    The Union Health Ministry has issued instructions to take medicines home,www.thekeralatimes.com

    ന്യൂഡൽഹി : മരുന്നുകൾ വീട്ടിലെത്തിക്കാനുള്ള നടപടിയുമായി കേന്ദ്ര ആരോഗ്യമന്ത്രലയം, നിർദേശങ്ങൾ പുറത്തിറക്കി. ഡോക്ടർ മരുന്ന് എഴുതി നൽകിയ കുറിപ്പ് നേരിട്ടോ, ഇ-മെയിൽ മുഖേനയോ ലഭിച്ചാൽ മാത്രമായിരിക്കും ലൈസൻസികൾക്ക് മരുന്ന് വീട്ടിൽ എത്തിക്കാൻ സാധിക്കുക. ഇതിനായുള്ള മെയിൽ ഐഡി ലൈസൻസിങ് അതോറിറ്റിയിൽ രജിസ്റ്റർ ചെയ്യണം. ഗുരുതര രോഗമുള്ളവർക്ക് മരുന്ന് എഴുതി നൽകിയ കുറിപ്പ് 30 ദിവസത്തിനുള്ളിലും,സാധാരണ രോഗമാണെങ്കിൽ ഏഴു ദിവസത്തിനുള്ളിൽ എഴുതി നൽകിയതുമായിരിക്കണം. അതാത് റവന്യൂ ജില്ലയിൽ മാത്രമേ മരുന്ന് വിതരണം നടത്താൻ സാധിക്കു.

    Post Bottom Ad