• Breaking News

    'ഞാന്‍ തളര്‍ന്നു, പക്ഷെ ഞാനെന്റെ ജോലിയെ സ്‌നേഹിക്കുന്നു'; ശ്രദ്ധേയമായി കൊവിഡ്-19 രോഗികളെ ശുശ്രൂഷിക്കുന്ന നഴ്‌സിന്റെ കുറിപ്പ്

    'I'm tired, but I love my job'; Notably, the nurse's note on serving Kovid-19 patients,www.thekeralatimes.com

    കൊവിഡ്-19 രോഗികളെ ചികിത്സിക്കുന്ന ഒരു നഴ്‌സിന്റെ ഇന്‍സ്റ്റഗ്രാം പോസ്റ്റ് ആണ് ഇപ്പോള്‍ ആഗോളതലത്തില്‍ ശ്രദ്ധ നേടുന്നത്. ജോലിക്കിടയില്‍ മാസ്‌ക് നിരന്തരം ധരിച്ചത് കാരണം മുറിവേറ്റ മുഖത്തിന്റെ ചിത്രം സഹിതമാണ് ഇവര്‍ കുറിപ്പ് എഴുതിയിരിക്കുന്നത്.

    കുറിപ്പില്‍ ജോലിക്കിടയില്‍ താനനുഭവിക്കുന്ന മാനസികവും ശാരീരികവും ആയ പ്രശ്‌നങ്ങളും കൊവിഡ്-19 വല്ലാതെ ഭയപ്പെടുത്തുമ്പോഴും അവര്‍ എങ്ങനെ തന്റെ നഴ്‌സിംഗ് ജോലിയെ സ്‌നേഹിക്കുന്നു എന്നും പരാമര്‍ശിക്കുന്നു. മിലാനിലെ അലസിയ ബൊണാരി എന്ന നഴ്‌സാണ് കുറിപ്പ് പോസ്റ്റ് ചെയ്തിരിക്കുന്നത്.

    ‘ ജോലിക്ക് പോവാന്‍ എനിക്ക് പേടിയുണ്ട്. മുഖത്ത് ധരിച്ചിരിക്കുന്ന മാസ്‌ക് മുഖത്തു ഉറച്ചു നില്‍ക്കില്ലേ എന്ന് ഞാന്‍ ഭയപ്പെടുന്നു. ഉപയോഗിച്ച ഗ്ലൗസുകള്‍ അബദ്ധവശാല്‍ തൊട്ടുപോവുമോ അല്ലെങ്കില്‍ ലെന്‍സുകള്‍ എന്റെ കണ്ണുകള്‍ മുഴുവന്‍ മൂടിയിട്ടില്ലേ എന്നും ഞാന്‍ ആശങ്കപ്പെടുന്നു.

    ഞാന്‍ ശാരീരികമായി തളര്‍ന്നിരിക്കുന്നു. കാരണം ഈ സുരക്ഷാ ഉപകരണങ്ങള്‍ കഠിനമാണ്. ഈ ലാബ് കോട്ട് കാരണം ഞാന്‍ വിയര്‍ക്കുന്നു. അത് ധരിച്ചാല്‍ പിന്നെ ആറു മണിക്കൂര്‍ നേരത്തേക്ക് ബാത്ത് റൂമില്‍ പോവാനോ വെള്ളം കുടിക്കാനോ പറ്റില്ല. ഞാന്‍ മാനസികമായും തളര്‍ന്നിരിക്കുന്നു. ആഴ്ചകളായി ഇതേ അവസ്ഥയില്‍ ജോലി ചെയ്യുന്ന എന്റെ സഹപ്രവര്‍ത്തകരും. പക്ഷെ ഇതൊന്നും ഞങ്ങളെ ജോലി ചെയ്യുന്നതില്‍ നിന്നും പിന്തിരിപ്പിക്കില്ല. ഞാന്‍ എന്റെ രോഗികളെ ശുശ്രൂഷിക്കുന്നത് തുടരും. കാരണം ഞാനെന്റെ ജോലിയെ സ്‌നേഹിക്കുകയും അതില്‍ അഭിമാനിക്കുകയും ചെയ്യുന്നു,’ അലസിയ ബെണാരി കുറിച്ചു.

    ലോകവ്യാപകമായി കൊവിഡ്-19 പടര്‍ന്നു പിടിച്ച സാഹചര്യത്തില്‍ ഡോക്ടര്‍മാരും നഴ്‌സുമാരും ഉള്‍പ്പെടുന്ന നിരവധി മെഡിക്കല്‍ ജീവനക്കാരാണ് ദിവസങ്ങളോളം തുടര്‍ച്ചയായി രോഗികളെ ചികിത്സിക്കുന്നത്.



    View this post on Instagram

    Sono i un'infermiera e in questo momento mi trovo ad affrontare questa emergenza sanitaria. Ho paura anche io, ma non di andare a fare la spesa, ho paura di andare a lavoro. Ho paura perché la mascherina potrebbe non aderire bene al viso, o potrei essermi toccata accidentalmente con i guanti sporchi, o magari le lenti non mi coprono nel tutto gli occhi e qualcosa potrebbe essere passato. Sono stanca fisicamente perché i dispositivi di protezione fanno male, il camice fa sudare e una volta vestita non posso più andare in bagno o bere per sei ore. Sono stanca psicologicamente, e come me lo sono tutti i miei colleghi che da settimane si trovano nella mia stessa condizione, ma questo non ci impedirà di svolgere il nostro lavoro come abbiamo sempre fatto. Continuerò a curare e prendermi cura dei miei pazienti, perché sono fiera e innamorata del mio lavoro. Quello che chiedo a chiunque stia leggendo questo post è di non vanificare lo sforzo che stiamo facendo, di essere altruisti, di stare in casa e così proteggere chi è più fragile. Noi giovani non siamo immuni al coronavirus, anche noi ci possiamo ammalare, o peggio ancora possiamo far ammalare. Non mi posso permettere il lusso di tornarmene a casa mia in quarantena, devo andare a lavoro e fare la mia parte. Voi fate la vostra, ve lo chiedo per favore.
    A post shared by Alessia Bonari (@alessiabonari_) on

    Post Bottom Ad