• Breaking News

    കൊറോണ; ഇനി ഉപദേശമില്ല, നടപടിമാത്രമെന്ന് മന്ത്രി കടകംപള്ളി സുരേന്ദ്രൻ

    Corona; Minister Kadakampally Surendran says there is no more advice, only action,www.thekeralatimes.com

    കൊറോണ വൈറസ് പടരുമ്പോൾ അടുത്ത 14 ദിവസം കേരളത്തിന് നിർണായകമാണെന്ന് മന്ത്രി കടകംപള്ളി സുരേന്ദ്രൻ. സർക്കാർ നിർദ്ദേശങ്ങൾ പാലിക്കണമെന്ന ഉപദേശമിനിയില്ലെന്നും നിയമം ലംഘിക്കുന്നവർക്കെതിരെ കർശന നടപടിയെടുക്കുമെന്നും മന്ത്രി പറഞ്ഞു.

    ഇപ്പോൾ കാസർകോട്ട് മാത്രമാണ് വളരെ കർശനമായി നടപടി സ്വീകരിക്കുന്നത്. അവിടെ വീടിന് പുറത്തിറങ്ങുന്നവരെ അറസ്റ്റ് ചെയ്യും. വിദേശത്ത് നിന്ന് എത്തിയവരും അവരുമായി ഇടപഴകിയവരും പിന്നെ ചില വിദേശികൾക്കും മാത്രമാണ് രോഗം റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുള്ളത്. സമൂഹവ്യാപനം ഇതുവരെ ഉണ്ടായിട്ടില്ല. അത് നമ്മെ സംബന്ധിച്ച് വളരെ വലിയ കാര്യം തന്നെയാണെന്നും മന്ത്രി പറഞ്ഞു.

    സർക്കാരിന്റെ എല്ലാ നടപടികളോടും ജനങ്ങൾ സഹകരിക്കുക തന്നെ ചെയ്യണമെന്നും അദ്ദേഹം പറഞ്ഞു.

    മറ്റ് ജില്ലകളിൽ രാവിലെ ഏഴ് മണിമുതൽ വൈകിട്ട് അഞ്ച് മണിവരെ കട തുറക്കാം. ജനങ്ങൾക്ക് അവശ്യവസ്തുക്കൾ ലഭിക്കുന്ന കടകൾ മാത്രമാണ് തുറക്കാൻ അനുമതിയുള്ളത്. ഇനി ഉപദേശമില്ല നടപടി മാത്രം. നിയന്ത്രണം ലംഘിക്കുന്നവർക്കെതിരെ കർശന നടപടിയുണ്ടാകുമെന്നും മന്ത്രി പറഞ്ഞു.

    Post Bottom Ad