• Breaking News

    ‘നിയമസഭയില്‍ ടീച്ചറും കുട്ടികളുമില്ല, മന്ത്രിയും എം.എല്‍.എമാരുമാണ്, ആരോഗ്യമന്ത്രി കാര്യങ്ങളെ വൈകാരികമായി എടുക്കരുത്’- എം. കെ മുനീര്‍

    "There is no teacher, no children in the legislature, the minister and MLAs do not take matters into their own hands." K Muneer,www.thekeralatimes.com

    ആരോഗ്യമന്ത്രി കാര്യങ്ങളെ വൈകാരികമായി എടുക്കരുതെന്ന് എം.കെ മുനീര്‍ എംഎല്‍.എ. മനഃസാക്ഷിക്ക് നിരക്കുന്നത് പറയും. പ്രതിപക്ഷം വിഷയം ഉന്നയിക്കുമ്പോള്‍ ദോഷൈകദൃക്ക് എന്ന് പറയുന്നത് ശരിയല്ല. വൈറസ് ബാധയെ ആരോഗ്യവകുപ്പിന് മാത്രം നിയന്ത്രിക്കാനാവില്ല. പ്രതിപക്ഷവും ജനങ്ങളും ഒരുമിച്ചാല്‍ മാത്രമേ തടയാനാകൂ. നിയമസഭയില്‍ ടീച്ചറും കുട്ടികളുമില്ല, മന്ത്രിയും എംഎല്‍എമാരുമാണെന്നും മുനീര്‍ പറഞ്ഞു.

    പ്രതിപക്ഷ നേതാവ് ആരോഗ്യമന്ത്രിക്കു എതിരല്ല. വിമര്‍ശനങ്ങളെ മന്ത്രി വൈകാരികമായി എടുക്കരുത്. ഒറ്റപ്പെട്ടു വീട്ടില്‍ ഇരിക്കേണ്ടി വന്നാലും സംശയങ്ങള്‍ ഉന്നയിക്കുമെന്നും മുനീര്‍ വ്യക്തമാക്കി.

    ”കൊവിഡ് 19- നെ നേരിടാന്‍ രാഷ്ട്രീയ നേതൃത്വത്തിന്റെ ജോലിയാണ് പ്രതിപക്ഷം നിര്‍വ്വഹിച്ചത്. അതിന് പുറമെ ജനങ്ങളും കൂടി ചേര്‍ന്നാലെ അതിനെ നേരിടാനാനാകൂ. അല്ലാതെ അത് ആരോഗ്യവകുപ്പിനോ ആരോഗ്യമന്ത്രിക്കോ മാത്രമായി നിര്‍വ്വഹിക്കാനാകില്ല. അത് വളരെ സവിനയം പറയുമ്പോള്‍ ദോഷൈകദൃക്കെന്നും ചീപ്പെന്നും പറയുന്നത് അങ്ങേയറ്റം ദൗര്‍ഭാഗ്യകരമാണ്.

    ഇപ്പോഴിത് പറഞ്ഞാല്‍ സൈബര്‍ പോരാളികള്‍ വരും. ഞങ്ങളുടെ തന്നെ അനുയായികള്‍ ചോദിക്കും ഈ സമയത്ത് ഇത് പറയണമായിരുന്നോ എന്ന്. മാധ്യമങ്ങളും പറയും. എന്നാല്‍ ഇതെല്ലാം കഴിഞ്ഞ് ഒറ്റപ്പെട്ട് വീട്ടിലിരിക്കേണ്ടി വന്നാലും മനഃസാക്ഷിയോട് നീതി പുലര്‍ത്തിയെന്ന് പറയാന്‍ ഞാന്‍ പറയേണ്ടത് പറയും. മന്ത്രി മനസിലാക്കണം. ആരെയും എതിര്‍ക്കാനോ പരിഭവം പറയാനോ അല്ല. ഇവിടെ ടീച്ചറും കുട്ടികളുമല്ല, മന്ത്രിയും എംഎല്‍എമാരുമാണ്. എന്തെങ്കിലും വിഷമം തോന്നിയാല്‍ ക്ഷമിക്കുക എന്ന് ആദ്യമേ പറയുന്നു” – മുനീര്‍ പറഞ്ഞു.

    Post Bottom Ad