• Breaking News

    ഇന്ത്യക്കാര്‍ മാലിന്യത്തിന്റെ ഇടയില്‍ ജീവിക്കുന്നത് കൊണ്ട് സ്വന്തമായ ഇമ്മ്യൂണ്‍ സിസ്റ്റമുണ്ട്; കൊറോണ ബാധയില്‍ മരണ നിരക്ക് കുറഞ്ഞിരിക്കുന്നത് അതു കൊണ്ടാണെന്ന് എം.കെ മുനീര്‍

    Because Indians live in the midst of pollution, they have their own immune system; MK Muneer said the coronavirus death rate has come down,www.thekeralatimes.com

    കൊറോണ ബാധയില്‍ ഇന്ത്യയില്‍ മരണ നിരക്ക് കുറയാന്‍ കാരണം ഇന്ത്യക്കാര്‍ക്ക് സ്വന്തമായി രോഗപ്രതിരോധ സംവിധാനം ഉള്ളതുകൊണ്ടാണെന്ന് പ്രതിപക്ഷ ഉപനേതാവ് ഡോ.എം.കെ മുനീര്‍. വെള്ളിയാഴ്ച നിയമസഭയില്‍ അടിയന്തരപ്രമേയം അവതരിപ്പിച്ച് സംസാരിക്കവേയായിരുന്നു മുനീറിന്റെ പരാമര്‍ശം.

    ഇന്ത്യക്കാര്‍ മാലിന്യത്തിന്റെ ഇടയില്‍ ജീവിക്കുന്നതു കൊണ്ട് സ്വന്തമായ ഇമ്മ്യൂണ്‍ സിസ്റ്റമുണ്ട്. അതുകൊണ്ടാണ് മരണനിരക്ക് പലപ്പോഴും ഇന്ത്യയില്‍ കുറവാകാന്‍ കാരണമെന്ന് എം.കെ മുനീര്‍ പറഞ്ഞു

    ലോകത്ത് സാര്‍സ്, മെര്‍സ് തുടങ്ങിയ രോഗങ്ങള്‍ കാരണം ധാരാളം പേര്‍ മരിച്ചിരുന്നു. സോഷ്യല്‍ മീഡിയ സജീവമല്ലാതിരുന്നതിനാലാണ് അത് നമ്മളാരും അറിയാതിരുന്നത്. ഇപ്പോള്‍ സോഷ്യല്‍ മീഡിയ സജീവമായതു കൊണ്ടാണ് ജാഗ്രത ഉള്ളത്. നില്‍ക്കുന്നത്, അത് നല്ലതാണെന്നും മുനീര്‍ പറഞ്ഞു.

    Post Bottom Ad