• Breaking News

    ഇന്ത്യ ഇപ്പോള്‍ കടന്നുപോകുന്നത് ഏറെ നിര്‍ണായക ഘട്ടത്തിലൂടെ : നരേന്ദ്ര മോദി ഇന്ന് രാജ്യത്തെ അഭിസംബോധന ചെയ്യും : അഭിസംബോധനയില്‍ എന്തായിരിയ്ക്കും എന്ന് ഉറ്റുനോക്കി രാജ്യം

    India is going through a very critical phase Narendra Modi will address the country today The country looks forward to what will be in the address,www.thekeralatimes.com

    ന്യൂഡല്‍ഹി: ഇന്ത്യ ഇപ്പോള്‍ കടന്നുപോകുന്നത് ഏറെ നിര്‍ണായക ഘട്ടത്തിലൂടെ, ജനങ്ങളുടെ ഭീതിയകറ്റാന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി ഇന്ന് രാജ്യത്തെ അഭിസംബോധന ചെയ്യും ഇന്ത്യയില്‍ കൊറോണ രോഗത്തിന്റെ മൂന്നാം ഘട്ടമായ സാമൂഹ്യ വ്യാപനം ചെറുക്കാനുള്ള  ശ്രമങ്ങളാണ് ഇപ്പോള്‍ രാജ്യത്ത് നടക്കുന്നത്. ഇതിന് കരുത്ത് പകരുന്നതിനാണ് പ്രധാനമന്ത്രി നരേന്ദ്ര മോദി ഇന്ന് രാജ്യത്തെ ജനങ്ങളെ അഭിസംബോധന ചെയ്ത് സംസാരിക്കുന്നത്.

    ലഡാക്കിലെ സൈനികനടക്കം ആറ് പേര്‍ക്ക് കൂടി ഇന്നലെ രോഗം സ്ഥിരീകരിച്ചു. ഇതോടെ രാജ്യത്ത് രോഗബാധിതരുടെ എണ്ണം 166 ആയി. അതേ സമയം,ലോകത്താകെ കൊറോണ മരണം 8400 ഉം മൊത്തം രോഗികളുടെ എണ്ണം രണ്ട് ലക്ഷവും കവിഞ്ഞു. യൂറോപ്പില്‍, പ്രത്യേകിച്ച് ഇറ്റലിയില്‍ രോഗം അതീവ രൂക്ഷമാണ്.

    Post Bottom Ad