• Breaking News

    കൊറോണ; രോഗികളെ പരിചരിച്ച നഴ്‌സുമാരെ വാടക വീട്ടില്‍ നിന്ന് ഇറക്കിവിട്ടു

    Corona; The nurses who cared for the sick were evicted from the rented house,www.thekeralatimes.com

    കൊറോണ രോഗ ബാധിതരെ പരിചരിച്ച നഴ്‌സുമാരെ വാടകവീട്ടില്‍ നിന്ന് ഇറക്കി വിട്ടതായി പരാതി. കോട്ടയം മെഡിക്കല്‍ കോളജിലെ മൂന്ന് മെയില്‍ നഴ്‌സുമാരെയാണ് വീട്ടില്‍ നിന്ന് പുറത്താക്കിയത്.

    രോഗം പടരാന്‍ സാധ്യതയുണ്ടെന്ന് വീട്ടുടമസ്ഥന്‍ പറഞ്ഞതായി നഴ്‌സുമാര്‍ പറഞ്ഞു. സംഭവം സര്‍ക്കാറിനെ അറിയിക്കുമെന്ന് കോട്ടയം മെഡിക്കല്‍ കോളേജ് ആശുപത്രി അധികൃതര്‍ അറിയിച്ചു. നഴ്‌സുമാര്‍ക്ക് മെഡിക്കല്‍ കോളേജില്‍ തന്നെ താമസ സൗകര്യം ഒരുക്കുമെന്ന് ജില്ലാ കളക്ടര്‍ ഉറപ്പ് നല്‍കി.

    Post Bottom Ad