• Breaking News

    കൊറോണ: ആദ്യ മരണം സ്ഥിരീകരിച്ച കല്‍ബുര്‍ഗിയില്‍ 80 പേര്‍ നിരീക്ഷണത്തില്‍

    Coronation: 80 deaths in Kalburgi confirmed by first death,www.thekeralatimes.com

    രാജ്യത്തെ ആദ്യ കൊവിഡ് മരണം സ്ഥിരീകരിച്ച കല്‍ബുര്‍ഗിയില്‍ 80 പേര്‍ നിരീക്ഷണത്തില്‍. മരിച്ച മുഹമ്മദ് ഹുസൈന്‍ സിദ്ദിഖി എന്ന 76 കാരന്റെ സംസ്‌കാര ചടങ്ങില്‍ പങ്കെടുത്ത 80 പേരാണ് ആരോഗ്യവകുപ്പിന്റെ നിരീക്ഷണത്തില്‍ കഴിയുന്നത്. എഴുപത്തിയാറുകാരന് രോഗം സ്ഥിരീകരിക്കാന്‍ വൈകിയ കല്‍ബുര്‍ഗിയില്‍ വലിയ വെല്ലുവിളിയാണ് ആരോഗ്യവകുപ്പ് നേരിടുന്നത്. മരിച്ച 76 കാരന്‍ രോഗലക്ഷണങ്ങളുമായി പത്തു ദിവസത്തോളം കല്‍ബുര്‍ഗിയിലും ഹൈദരാബാദിലും കഴിഞ്ഞിരുന്നു.

    മൃതദേഹം സംസ്‌കരിക്കുന്നതില്‍ സുരക്ഷാ മുന്‍കരുതല്‍ സ്വീകരിച്ചില്ലെന്ന് ദൃശ്യങ്ങളില്‍ നിന്ന് തന്നെ വ്യക്തമാണ്. കയ്യുറയും മാസ്‌കും ധരിക്കാത്തവരാണ് ആംബുലന്‍സിലേക്ക് മൃതദേഹം മാറ്റിയത്. ഇവരുള്‍പ്പെടെ രോഗിയുമായി ഇടപഴകിയവരെ നിരീക്ഷണത്തിലാക്കി. പുറത്തുളളവര്‍ക്ക് പ്രവേശനം വിലക്കി, കല്‍ബുര്‍ഗിയിലേക്കുളള റോഡുകളെല്ലാം അടച്ചിരിക്കുകയാണ്. ഇവിടെ വിദ്യാഭ്യാസ സ്ഥാപനങ്ങളും തിയറ്ററുകളും പൂട്ടി. കൊവിഡ് സംശയത്തെത്തുടര്‍ന്ന് കല്‍ബുര്‍ഗിയില്‍ തുടരണമെന്ന നിര്‍ദേശം മറികടന്നാണ് ബന്ധുക്കള്‍ രോഗിയെ ഹൈദരാബാദിലേക്ക് കൊണ്ടുപോയതെന്ന് ആരോഗ്യമന്ത്രി ബി ശ്രീരാമലു പറഞ്ഞിരുന്നു.

    Post Bottom Ad