• Breaking News

    സര്‍ക്കാര്‍ ലാഭത്തിന് വേണ്ടി പാവപ്പെട്ട ജനവിഭാഗത്തെ കരുവാക്കുന്നു; ബിവറേജസ് ഔട്ട്‌ലെറ്റ് അടയ്ക്കാത്തതിനെതിരെ ഉമ്മന്‍ ചാണ്ടി

    The government carries the poor for profit; Oommen Chandy Against Non-Payment of Beverages Outlet,www.thekeralatimes.com

    കൊറോണ രോഗബാധ സ്ഥിരീകരിച്ചിട്ടും സംസ്ഥാനത്തെ ബിവറേജസ് ഔട്ട്‌ലെറ്റുകള്‍ അടയ്ക്കാന്‍ തയ്യാറാവാത്ത സര്‍ക്കാര്‍ തീരുമാനത്തിനെതിരെ മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി രംഗത്ത്. വരുമാനം ലഭിക്കാന്‍ വേണ്ടി പാവപ്പെട്ട ജനവിഭാഗത്തെയാണ് കരുവാക്കുന്നതെന്ന് അദ്ദേഹം പറഞ്ഞു.

    യു.ഡി.എഫ് അടച്ചുപൂട്ടിയ ബാറുകള്‍ തുറന്നു കൊടുത്ത സര്‍ക്കാര്‍ മദ്യലോബിക്ക് കീഴടങ്ങിയെന്നും ഉമ്മന്‍ ചാണ്ടി കുറ്റപ്പെടുത്തി. ആളുകള്‍ തമ്മിലുള്ള സമ്പര്‍ക്കം പരമാവധി കുറയ്ക്കാനുള്ള നടപടികളാണ് സര്‍ക്കാര്‍ സ്വീകരിച്ചിരിക്കുന്നത്.

    എന്നാല്‍ ആയിരക്കണക്കിന് ആളുകള്‍ നിത്യേന എത്തുന്ന ബിവറേജസ് കടകളും ബാറുകളും മാത്രം നിര്‍ബാധം തുറന്നുപ്രവര്‍ത്തിക്കുന്നു. യാതൊരുവിധ മുന്‍കരുതലുകളും നിയന്ത്രണങ്ങളും ഇവിടെങ്ങളിലില്ല. ഗുരുതരമായ ഇപ്പോഴത്തെ സാഹചര്യം മനസിലാക്കി സര്‍ക്കാര്‍ തീരുമാനം പുന:പരിശോധിക്കണെന്ന് ഉമ്മന്‍ ചാണ്ടി ആവശ്യപ്പെട്ടു.

    Post Bottom Ad