• Breaking News

    ഇബ്രാഹിം കുഞ്ഞിനെതിരെ കുരുക്ക് മുറുകുന്നു; അഴിമതി കേസില്‍ വിജിലന്‍സ് പ്രതി ചേര്‍ത്തു, വീട്ടില്‍ റെയ്ഡ്

    Ibrahim slams against child; Vigilance accused in corruption case raided,,www.thekeralatimes.com

    പാലാരിവട്ടം മേല്‍പ്പാല അഴിമതിക്കേസില്‍ മുന്‍ മന്ത്രി വി.കെ ഇബ്രാഹിം കുഞ്ഞിനെതിരെ കുറുക്ക് മുറുകുന്നു. കേസില്‍ ഇബ്രാഹിം കുഞ്ഞിനെ പ്രതി ചേര്‍ത്ത് വിജിലന്‍സ് കോടതിയില്‍ റിപ്പോര്‍ട്ട് നല്‍കി.

    കേസുമായി ബന്ധപ്പെട്ട് ഇബ്രാഹിം കുഞ്ഞിന്റെ ആലുവയിലെ വീട്ടില്‍ വിജിലന്‍സ് റെയ്ഡ് നടത്തി. മൂവാറ്റുപുഴ വിജിലന്‍സ് കോടതിയുടെ അനുമതി നേടിയാണ് റെയ്ഡ് നടത്തിയത്.

    നേരത്തെ മൂന്ന് തവണ വിജിലന്‍സ് ഇബ്രാഹിം കുഞ്ഞിനെ ചോദ്യം ചെയ്തിരുന്നു. പാലാരിവട്ടം പാലം നിര്‍മാണ അഴിമതി കേസില്‍ വി.കെ ഇബ്രാഹിം കുഞ്ഞിന്റെ ഭാഗത്തു നിന്നുണ്ടായ ചട്ടലംഘനങ്ങള്‍ ഓരോന്നും വിജിലന്‍സ് അദ്ദേഹത്തിന് മുന്നില്‍ നിരത്തി.

    ഇതിനെ സാധൂകരിക്കുന്ന തെളിവുകളും മുന്‍ മന്ത്രിക്കും അന്വേഷണ സംഘം വിശദീകരിച്ചു. ചട്ടലംഘനമില്ലെന്ന് ആദ്യം ന്യായികരിച്ച ഇബ്രാഹിം കുഞ്ഞ് തെളിവുകള്‍ നിരത്തിയതോടെ പരുങ്ങലിലായി. പല ചോദ്യങ്ങള്‍ക്കും ഉത്തരം നല്‍കിയില്ല.

    ആവര്‍ത്തിച്ച് ചോദിച്ചപ്പോള്‍ മുന്‍ വിധിയോടെ ചോദിച്ചാല്‍ ഉത്തരം പറയാനാകില്ലെന്ന് മറുപടി നല്‍കി. കുറ്റക്കാരനാക്കാന്‍ ഗൂഡാലോചന നടന്നതായും ദൈവത്തിന്റെ കോടതിയില്‍ നിരപരാധിയാണെന്ന വിശ്വാസമുള്ളതിനാല്‍ അന്വേഷണത്തെ ഭയമില്ലെന്നും ഇബ്രാഹിം കുഞ്ഞ് പറഞ്ഞു.

    Post Bottom Ad