• Breaking News

    കൊറോണ; കോട്ടയത്ത് ചികിത്സയിലുള്ള 85 കാരിയുടെ നില ഗുരുതരം, പത്തനംതിട്ടയിലെ അഞ്ചു സാമ്പികളുകള്‍ നെഗറ്റീവ്

    Corona; The condition of the 85-year-old woman in Kottayam was critical. Five samples in Pathanamthitta were negative,www.thekeralatimes.com

    കൊറോണ വൈറസ് സ്ഥിരീകരിച്ച് കോട്ടയം മെഡിക്കല്‍ കോളേജിയില്‍ കഴിയുന്ന 85 കാരിയുടെ നില ഗുരതരമെന്ന് സൂചന. പത്തനംതിട്ടയില്‍ നിന്നും കൊണ്ടുവന്ന പ്രായമുള്ള സ്ത്രീയുടെ ആരോഗ്യ നിലയാണ് മോശമായത്.

    ഇറ്റലിയില്‍ നിന്നും പത്തനംതിട്ടയില്‍ എത്തിയവരുടെ മാതാപിതാക്കളെ കഴിഞ്ഞ ദിവസമാണ് കോട്ടയം മെഡിക്കല്‍ കോളേജിലേക്ക് മാറ്റിയത്. പ്രായമുള്ളവരായതിനാല്‍ ഐസിയുവിലായിരുന്നു ഇവരെ പ്രവേശിപ്പിച്ചിരുന്നത്. ഇവരില്‍ ഒരാളുടെ നില മോശമായതായാണ് വിവരം.

    ശ്വാസതടസ്സമടക്കം നേരിടുന്നുണ്ടെന്നും ഇസിജി വേരിയേഷന്‍ കാണിച്ചെന്നുമാണ് സൂചന. എന്നാല്‍ ഇത് സംബന്ധിച്ച് ഔദ്യോഗിക സ്ഥിരീകരണം ഉണ്ടായിട്ടില്ല. ഇന്നലെ ആരോഗ്യമന്ത്രി തന്നെ ഇവരുടെ ആരോഗ്യസ്ഥിതിയില്‍ ആശങ്കയുണ്ടെന്ന് അറിയിച്ചിരുന്നു.

    ഇതേ സമയം പത്തനംതിട്ടയില്‍ കൊറോണ ബാധിതരുമായി അടുത്തിടപഴകിയവരുടെ സാമ്പിള്‍ പരിശോധിച്ചതില്‍ അഞ്ച് പേര്‍ക്ക് രോഗ ബാധയില്ലെന്ന് കണ്ടെത്തി.

    രോഗലക്ഷണങ്ങളോടെ 28 ആളുകളാണ് ആശുപത്രിയില്‍ ഐസൊലേഷനിലുള്ളത്. ഇതില്‍ 12 പേരുടെ സാമ്പിളുകളാണ് പരിശോധനക്കയച്ചത്. ഇതില്‍ അഞ്ച് പേര്‍ക്കാണ് കൊറോണ ഇല്ലെന്ന് തെളിഞ്ഞത്.

    Post Bottom Ad