• Breaking News

    ഡൽഹി കലാപം; പോപ്പുലര്‍ ഫ്രണ്ട് ഡൽഹി പ്രസിഡന്റും സെക്രട്ടറിയും അറസ്റ്റില്‍

    Delhi violence; Popular Front Delhi president and secretary arrested,www.thekeralatimes.com

    ന്യൂഡൽഹി: പോപ്പുലര്‍ ഫ്രണ്ട് ഡൽഹി അധ്യക്ഷന്‍ പര്‍വേസ് അഹമ്മദും സെക്രട്ടറി മുഹമ്മദ് ഇല്യാസും അറസ്റ്റില്‍. ഡൽഹി കലാപത്തിനോടനുബന്ധിച്ചുള്ള കേസിലാണ് നടപടി.

    ആളുകളെ കലാപത്തിന് പ്രേരിപ്പിച്ചു എന്ന കുറ്റം ചുമത്തിയാണ് ഇരുവരെയും അറസ്റ്റ് ചെയ്തിരിക്കുന്നതെന്ന് ഡൽഹി പൊലീസ് ഉദ്യോഗസ്ഥര്‍ അറിയിച്ചു. കലാപകാരികള്‍ക്ക് ഇവര്‍ ധനസഹായം നല്‍കിയോ എന്ന കാര്യത്തിലും അന്വേഷണം നടക്കുന്നുണ്ട്.

    പര്‍വേസിനേയും ഇല്യാസിനെയും ഡൽഹി പാട്യാല കോടതിയില്‍ ഇന്ന് തന്നെ ഹാജരാക്കുമെന്നാണ് റിപ്പോര്‍ട്ട്.

    ശിവ് വിഹാര്‍ സ്വദേശിയായ ഇല്യാസ് 2020 ഡൽഹി നിയമസഭാ തെരഞ്ഞെടുപ്പില്‍ കര്‍വാല്‍ നഗറില്‍ നിന്ന് എസ്.ഡി.പി.ഐ. സ്ഥാനാര്‍ത്ഥിയായി മത്സരിച്ചിരുന്നു.

    Post Bottom Ad