• Breaking News

    ചന്ദ്രിക ദിനപത്രത്തിന്റെ ഓഫീസില്‍ വിജിലന്‍സ് റെയ്ഡ്; ഇബ്രാഹിംകുഞ്ഞിന്റെ വീട്ടിലെ റെയ്ഡിന് പിന്നാലെ

    Vigilance raid at Chandrika's newspaper office; Following the raid on Ibrahim Kunju's home,www.thekeralatimes.com

    കോഴിക്കോട്: ചന്ദ്രിക ദിനപത്രത്തിന്റെ ഹെഡ്ഓഫീസില്‍ വിജിലന്‍സ് റെയ്ഡ്. പാലാരിവട്ടം അഴിമതിക്കേസില്‍ മുന്‍ മന്ത്രി വി.കെ. ഇബ്രാഹിംകുഞ്ഞിന്റെ വീട്ടില്‍ റെയ്ഡ് നടത്തിയതിന് പിന്നാലെയാണ് ചന്ദ്രികയില്‍ റെയ്ഡ്.

    പാലാരിവട്ടം മേല്‍പ്പാലം അഴിമതി കേസില്‍ ചന്ദ്രികയുടെ പേര് പരാമര്‍ശിക്കപ്പെട്ടിരുന്നു.
    ഇബ്രാഹിംകുഞ്ഞിന് ചുമതലയുള്ള ചന്ദ്രികയുടെ അക്കൗണ്ടിലേക്ക് പാലാരിവട്ടം മേല്‍പ്പാലം പൂര്‍ത്തിയായ സമയത്ത് 10 കോടി രൂപ കള്ളപ്പണം എത്തിയെന്നാണ് പരാതി.

    പാലാരിവട്ടം മേല്‍പ്പാലം നിര്‍മ്മാണം പൂര്‍ത്തിയാക്കിയ ഘട്ടത്തിലാണ് പണം അക്കൗണ്ടിലേക്ക് വന്നത്. ഇതില്‍ അഞ്ച് കോടി രൂപ പിന്നീട് മുന്‍ മന്ത്രി സ്വന്തം അക്കൗണ്ടിലൂടെ പിന്‍വലിച്ചതായും ഹര്‍ജിയില്‍ ആരോപണം ഉണ്ട്. ചന്ദ്രികയുടെ സല്‍പ്പേര് നശിപ്പിക്കാന്‍ ആണ് ശ്രമം എന്ന് ചന്ദ്രികയുടെ അഭിഭാഷകന്‍ കോടതിയില്‍ വാദിച്ചിരുന്നു. അക്കൗണ്ടിലേക്കെത്തിയ പത്തുകോടി രൂപ വായനക്കാരില്‍ നിന്നുള്ള വരിസഖ്യയാണെന്ന ചന്ദ്രികയുടെ വാദം കോടതി അംഗീകരിച്ചിരുന്നില്ല.

    നോട്ട് നിരോധന സമയത്ത് കൊച്ചിയിലെ രണ്ട് ബാങ്ക് അക്കൗണ്ടുകളിലൂടെ 10 കോടി രൂപ ഇബ്രഹാം കുഞ്ഞിന് ചുമതലയുള്ള ചന്ദ്രികയുടെ അക്കൗണ്ടില്‍ വന്നതില്‍ അന്വേഷണം വേണമെന്നാണ് ഹര്‍ജിക്കാരന്റെ ആവശ്യം. പാലാരിവട്ടം മേല്‍പ്പാലം നിര്‍മ്മാണം പൂര്‍ത്തിയാക്കിയ ഘട്ടത്തിലാണ് പണം അക്കൗണ്ടിലേക്ക് വന്നത്. ഇതില്‍ അഞ്ച് കോടി രൂപ പിന്നീട് മുന്‍ മന്ത്രി സ്വന്തം അക്കൗണ്ടിലൂടെ പിന്‍വലിച്ചതായും ഹര്‍ജിയില്‍ ആരോപണം ഉണ്ട്.

    Post Bottom Ad