• Breaking News

    കൊറോണ ഭീതി; സൗദി അറേബ്യ രണ്ടാഴ്ചത്തേയ്ക്ക് അന്താരാഷ്ട്ര വിമാനസര്‍വീസുകള്‍ റദ്ദാക്കുന്നു

    Corona panic; Saudi Arabia cancels international flights for two weeks,www.thekeralatimes.com

    സൗദി അറേബ്യയില്‍ കൊറോണ രോഗികളുടെ എണ്ണം കൂടിയതോടെ ഞായറാഴ്ച മുതല്‍ രണ്ടാഴ്ചത്തേക്ക് മുഴുവന്‍ അന്താരാഷ്ട്ര വിമാന സര്‍വീസുകളും നിര്‍ത്തിവെയ്ക്കാന്‍ തീരുമാനം. ആഭ്യന്തര മന്ത്രാലയമാണ് ഇക്കാര്യം വ്യക്തമാക്കിയത്.

    വെള്ളിയാഴ്ച മാത്രം സൗദിയില്‍ 24 പേരിലാണ് വൈറസ് ബാധ സ്ഥിരീകരിച്ചത്. ഇതോടെ ഇതുവരെ രോഗികളുടെ എണ്ണം 86 ആയി. ഫ്രാന്‍സില്‍ നിന്ന് റിയാദിലെത്തിയ സൗദി പൗരനും ഇറ്റലിയില്‍ നിന്ന് ദമ്മാമിലെത്തിയ ഖത്വീഫ് സ്വദേശിയായ മറ്റൊരു സൗദി പൗരനുമടക്കമാണ് വെള്ളിയാഴ്ച  കൊറോണ സ്ഥിരീകരിച്ചത്.

    24 പേരില്‍ ഒരു ബംഗ്ലാദേശി പൗരനുമുണ്ട്. 14 പേര്‍ ഈജിപ്ഷ്യന്‍ പൗരന്മാരുമാണ്. ബംഗ്ലാദേശിയെയും ഈജിപ്ഷ്യന്‍ പൗരന്മാരെയും മക്കയില്‍ ഐസൊലേഷനില്‍ പ്രവേശിപ്പിച്ചു. ഇതോടെ രാജ്യത്ത് കോവിഡ് ബാധിതരുടെ എണ്ണം 86 ആയെന്നും അതിലൊരാള്‍ രോഗമുക്തി നേടി ആശുപത്രി വിട്ടു. ഖത്വീഫ് സ്വദേശിയായ ഹുസൈന്‍ അല്‍സറാഫിയാണ് പൂര്‍ണ ആരോഗ്യവാനായി ജീവിതത്തിലേക്ക് തിരിച്ചുവന്നതെന്നും ആരോഗ്യമന്ത്രാലയം അറിയിച്ചു.

    Post Bottom Ad