• Breaking News

    സൗദിയില്‍ കര്‍ശന നിയന്ത്രണങ്ങള്‍; ആവശ്യമെങ്കില്‍ പള്ളികളെല്ലാം അടച്ചിടും, സര്‍ക്കാര്‍ ഓഫീസുകളില്‍ ജീവനക്കാരെ വിലക്കി

    Stricter regulations in Saudi; All mosques were closed, and staff in government offices were banned,www.thekeralatimes.com

    കൊറോണ(കോവിഡ്-19) വൈറസ് വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ പൊതുനന്മയുടെ ഭാഗമായി ആവശ്യമെങ്കില്‍ രാജ്യത്തെ എല്ലാ പള്ളികളും താത്കാലികമായി അടച്ചിടുമെന്ന് സൗദി മതകാര്യ മന്ത്രി ഡോ. അബ്ദുല്ലത്തീഫ് ആല്‍ ശൈഖ്.

    പകര്‍ച്ചവ്യാധികള്‍ പിടിപെട്ടവര്‍ പള്ളികളിലേക്ക് നിസ്‌കാരങ്ങള്‍ക്ക് പോകരുതെന്നാണ് ഇസ്ലാമിക പണ്ഡിതന്മാരുടെ നിലപാട്. രോഗം പടരുമോ എന്ന ഭയമുള്ളവരും പള്ളികളിലേക്ക് പോവേണ്ടതില്ലെന്നും അത്തരക്കാര്‍ക്ക് വീടുകളില്‍വെച്ച് നിസ്‌കരിക്കാവുന്നതാണെന്നും പണ്ഡിതന്മാര്‍ വ്യക്തമാക്കിയിട്ടുണ്ടെന്ന് അദ്ദേഹം പറഞ്ഞു.

    മതകാര്യ മന്ത്രാലയത്തിന്റെ നിര്‍ദേശങ്ങളും ചട്ടങ്ങളും പാലിക്കാത്ത ഇമാമുമാര്‍ക്കെതിരേ ശക്തമായ നടപടി സ്വീകരിക്കുമെന്നും അവരെ നിയമത്തിനുമുന്നില്‍ കൊണ്ടുവരുമെന്നും ഡോ. അബ്ദുല്ലത്തീഫ് ആല്‍ ശൈഖ് മുന്നറിയിപ്പ് നല്‍കി.

    അതേ സമയം സര്‍ക്കാര്‍ ഓഫീസുകളില്‍ 16 ദിവസത്തേക്ക് ജീവനക്കാര്‍ ഹാജരാവേണ്ടതില്ലെന്ന് ആഭ്യന്തര മന്ത്രാലയം അറിയിച്ചതായി ഔദ്യോഗിക വാര്‍ത്താ ഏജന്‍സിയായ എസ്.പി.എ റിപ്പോര്‍ട്ട് ചെയ്തു. വിലക്ക് താല്‍ക്കാലികമാണ്.

    Post Bottom Ad