• Breaking News

    ഡി.കെ ശിവകുമാറിന് പുതിയ ചുമതല; കോണ്‍ഗ്രസ് കര്‍ണാടക അധ്യക്ഷനായി നിയമിച്ചു

    New task for DK Sivakumar Congress appointed Karnataka president,www.thekeralatimes.com

    കര്‍ണാടകയിലെ മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവും മുന്‍ മന്ത്രിയുമായ ഡി.കെ. ശിവകുമാറിനെ കര്‍ണാടകയിലെ പാര്‍ട്ടി അധ്യക്ഷനായി നിയമിച്ചു. എ.ഐ.സി.സി. ജനറല്‍ സെക്രട്ടറി കെ.സി. വേണുഗോപാലാണ് പുതിയ അധ്യക്ഷനെ പ്രഖ്യാപിച്ച് പത്രക്കുറിപ്പ് പുറത്തിറക്കിയത്.

    ഈശ്വര്‍ ഖാന്ദ്രെ, സതീഷ് ജാര്‍ക്കിഹോളി, സലീം അഹമ്മദ് എന്നിവരെ പി.സി.സി. വര്‍ക്കിങ് പ്രസിഡന്റുമാരായും നിയമിച്ചിട്ടുണ്ട്. മുന്‍ മുഖ്യമന്ത്രി സിദ്ധരാമയ്യ പ്രതിപക്ഷ നേതാവായി തുടരുമെന്നും അജയ് സിങ്ങിനെ നിയമസഭയിലെ ചീഫ് വിപ്പായി നിയമിച്ചെന്നും പത്രക്കുറിപ്പില്‍ വ്യക്തമാക്കിയിട്ടുണ്ട്.

    കര്‍ണാടക രാഷ്ട്രീയത്തിലെ തന്ത്രശാലിയായ രാഷ്ട്രീയക്കാരനായാണ് ഡി.കെ ശിവകുമാര്‍ അറിയപ്പെടുന്നത്. കോണ്‍ഗ്രസ്-ജെഡിഎസ് സര്‍ക്കാര്‍ രൂപവത്കരണത്തില്‍ ചുക്കാന്‍ പിടിച്ചതും രാഷ്ട്രീയ കരുനീക്കങ്ങള്‍ക്ക് നേതൃത്വം നല്‍കിയതും അദ്ദേഹമായിരുന്നു.

    കര്‍ണാടക നിയമസഭ ഉപതെരഞ്ഞെടുപ്പുകളില്‍ കോണ്‍ഗ്രസിനേറ്റ പരാജയത്തിന്റെ ഉത്തരവാദിത്വം ഏറ്റെടുത്ത് അദ്ധ്യക്ഷനായിരുന്ന ദിനേഷ് ഗുണ്ടുറാവു രാജിവെച്ചിരുന്നു. തുടര്‍ന്ന് അദ്ധ്യക്ഷ സ്ഥാനത്തേക്കുള്ള നേതാവിനെ പ്രഖ്യാപിക്കാന്‍ കോണ്‍ഗ്രസിന് കഴിഞ്ഞിരുന്നില്ല.

    Post Bottom Ad