• Breaking News

    കോവിഡ് 19, ഐപിഎല്‍ മാറ്റിവെച്ചതായി ബിസിസിഐ

    BCCI announces Kovid 19, IPL postponed,www.thekeralatimes.com

    കൊവിഡ് 19 വൈറസ് ലോകം മുഴുവന്‍ സംഹാര താണ്ഡവമാടുന്നതിന്റെ പശ്ചാത്തലത്തില്‍ ഇപ്രാവശ്യത്തെ ഐപിഎല്‍ മാറ്റിവച്ചു. ഏപ്രില്‍ 15ലേക്കാണ് ഐപിഎല്‍ മാറ്റിവച്ചിരിക്കുന്നത്. ഈ മാസം 29ന് മത്സരങ്ങള്‍ തുടങ്ങാനാണ് തീരുമാനിച്ചിരുന്നത്.

    ബിസിസിഐ അധ്യക്ഷന്‍ സൗരവ് ഗാംഗുലി ഇക്കാര്യം അറിയിച്ചത്. നേരത്തെ, ഐപിഎല്‍ മാറ്റിവെക്കില്ലെന്ന് ഗാംഗുലി പറഞ്ഞിരുന്നു. ഈ നിലപാട് മാറ്റിയാണ് അദ്ദേഹം ഐപിഎല്‍ മാറ്റിവെക്കുകയാണെന്ന് അറിയിച്ചത്.

    ജനങ്ങള്‍ ഒരുമിച്ച് കൂടുന്ന ഒരു കായിക മത്സരവും നടത്തരുതെന്നും നടത്തുന്ന മത്സരങ്ങള്‍ അടച്ചിട്ട സ്റ്റേഡിയത്തില്‍ നടത്തണമെന്നും കായിക മന്ത്രാലയം രാജ്യത്തെ സ്‌പോര്‍ട്‌സ് ഫെഡറേഷനുകള്‍ക്ക് നിര്‍ദ്ദേശം നല്‍കിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് തീരുമാനം.

    അതെസമയം ഐപിഎല്‍ ഉപേക്ഷിക്കേണ്ടി വന്നാല്‍ 10000 കോടി രൂപയുടെ നഷ്ടമുണ്ടാകുമെന്ന് റിപ്പോര്‍ട്ട്. ടിക്കറ്റ് തുക, സ്പോണ്‍സര്‍ഷിപ്പ്, പ്രക്ഷേപണാവകാശം, ഫ്രാഞ്ചൈസികളുടെ വരുമാനം, താരങ്ങളുടെ പ്രതിഫലം, യാത്ര-താമസ സൗകര്യങ്ങള്‍, മറ്റ് ചിലവുകള്‍ എന്നിവ ഉള്‍പ്പെടെയാണ് ഇത്രയും ഭീമാകാരമായ തുക നഷ്ടം വരുക.

    ഐപിഎല്ലിലെ 35 ശതമാനം താരങ്ങളും സാങ്കേതിക വിദഗ്ധരും ഇന്ത്യക്ക് പുറത്ത് നിന്നുള്ളവരാണ്. കോവിഡ് 19 പടരുന്ന സാഹചര്യത്തില്‍ വിദേശ രാജ്യങ്ങളില്‍ നിന്നുള്ളവര്‍ക്ക് ഇന്ത്യ വിസ വിലക്ക് ഏര്‍പ്പെടുത്തിയിട്ടുണ്ട്. ഇത് കളിക്കാരുടേയും സാങ്കേതിക പ്രവര്‍ത്തകരുടേയും വരവിനേയും ബാധിക്കും.

    മഹാരാഷ്ട്ര, കര്‍ണാടക സര്‍ക്കാരുകള്‍ ഐപിഎല്‍ നടത്തുന്നതിന് എതിരായ നിലപാടാണ് സ്വീകരിച്ചിരിക്കുന്നത്. അടച്ചിട്ട സ്റ്റേഡിയത്തില്‍ നടത്തുന്നതാണ് ഉചിതമെന്ന് കേന്ദ്ര കായിക മന്ത്രി കിരണ്‍ റിജുജുവും വ്യക്തമാക്കിയിട്ടുണ്ട്.

    Post Bottom Ad