• Breaking News

    ചേര്‍ത്തലയില്‍ 15 വയസ്സുകാരിയെ കാണാനില്ലെന്ന് പരാതി

    15-year-old girl missing in Cherthala,www.thekeralatimes.com

    ചേര്‍ത്തല പട്ടണക്കാട് പബ്ലിക് സ്‌കൂള്‍ വിദ്യാര്‍ത്ഥിനിയെ കാണാനില്ലെന്ന് പരാതി. പട്ടണക്കാട് സ്വദേശി ഉദയന്റെ മകള്‍ ആരതി(15)യെയാണ് കാണാതായത്.

    രാവിലെ സ്‌കൂളിലേക്കെന്ന് പറഞ്ഞാണ് വീട്ടില്‍ നിന്നിറങ്ങിയത്. എന്നാല്‍ കുട്ടി സ്‌കൂളിലോ സുഹൃത്തുക്കളുടെ വീട്ടിലോ എത്തിയിട്ടില്ലെന്ന് മനസിലാക്കിയതോടെയാണ് പിതാവ് പൊലീസില്‍ പരാതി നല്‍കിയത്.

    കുട്ടിയെ കണ്ടെത്താന്‍ തെരച്ചില്‍ തുടരുകയാണെന്ന് പൊലീസ് പറഞ്ഞു. എന്തെങ്കിലും വിവരം ലഭിക്കുന്നവര്‍ പട്ടണക്കാട് പൊലീസുമായി ബന്ധപ്പെടുക. നമ്പര്‍: 0478 2592210, 9497990042


    Post Bottom Ad