• Breaking News

    ഇത് ചരിത്രപരമായ ദിവസം, അവളുടെ ആത്മാവിന് ഇന്ന് സമാധാനം ലഭിച്ചിരിക്കണം; ഡല്‍ഹി വനിതാ കമ്മീഷന്‍ അധ്യക്ഷ

    This is a historic day, and her soul must have found peace today; Chairperson of Delhi Women Commission,www.thekeralatimes.com

    നിര്‍ഭയ കേസിലെ പ്രതികളെ തൂക്കിലേറ്റിയതോടെ അവളുടെ ആത്മാവിന് സമാധാനം ലഭിച്ചിരിക്കണമെന്ന് ഡല്‍ഹി വനിതാ കമ്മീഷന്‍ അധ്യക്ഷ സ്വാതി മാലിവാള്‍.

    ഇത് ചരിത്രപരമായ ദിവസമാണ്, ഏഴ് വര്‍ഷത്തിനു ശേഷം നിര്‍ഭയക്ക് നീതി ലഭിച്ചിരിക്കുന്നു. അവളുടെ ആത്മാവിന് ഇന്ന് സമാധാനം ലഭിച്ചിരിക്കണമെന്നായിരുന്നു സ്വാതി മാലിവാളിന്റെ പ്രതികരണം.

    ഇന്ന് ഒരു ഉദാഹരണമാണ് നടന്നിരിക്കുന്നതെന്നും എന്നാല്‍ ഇത് നേരത്തെ ആകാമായിരുന്നെന്നും ദേശീയ വനിതാ കമ്മീഷന്‍ അധ്യക്ഷ രേഖ ശര്‍മ പ്രതികരിച്ചു.

    ഇപ്പോള്‍ ആളുകള്‍ക്ക് അറിയാം അവര്‍ ശിക്ഷിക്കപ്പെടുമെന്ന്, നിങ്ങള്‍ക്ക് തീയതി നീട്ടാം, പക്ഷേ നിങ്ങള്‍ ശിക്ഷിക്കപ്പെടും- രേഖ ശര്‍മ വാര്‍ത്താ ഏജന്‍സിയായ എഎന്‍ഐയോട് പറഞ്ഞു.

    ഇന്ന് രാവിലെ 5.30 നായിരുന്നു നാല് പ്രതികളെയും തിഹാര്‍ ജയിലില്‍വെച്ച് തൂക്കിലേറ്റിയത്. ഇന്നലെ രാത്രി വൈകിയും വധശിക്ഷ ഒഴിവാക്കാന്‍ പ്രതികള്‍ ശ്രമിച്ചിരുന്നു. എന്നാല്‍ ഹര്‍ജി ഹൈക്കോടതിയും സുപ്രീംകോടതിയും തള്ളുകയായിരുന്നു.

    Post Bottom Ad