• Breaking News

    കൊറോണ ഭീതി; പ്ലാറ്റ്‌ഫോം ടിക്കറ്റ് നിരക്ക് പത്തില്‍ നിന്ന് 50 രൂപയായി ഉയര്‍ത്തി, തിരക്ക് കുറയ്ക്കാനെന്ന് വിശദീകരണം

    Coronal panic; Platform ticket prices have been hiked from Rs 10 to Rs 50, to reduce congestion,www.thekeralatimes.com

    മഹാമാരിയായി കൊറോണ വൈറസ് പടരുന്ന സാഹചര്യത്തില്‍ പ്ലാറ്റ്‌ഫോം ടിക്കറ്റ് വര്‍ദ്ധനയുമായി റെയില്‍വേ. പത്ത് രൂപയില്‍ നിന്ന് 50 രൂപയായാണ് ടിക്കറ്റ് നിരക്ക് വര്‍ദ്ധിപ്പിച്ചത്. ജനത്തിരക്ക് കുറയ്ക്കാനാണ് നടപടിയെന്ന് റെയില്‍വേ വിശദീകരണം.

    ഗുജറാത്തിലെ അഹമ്മദാബാദ് ഡിവിഷനിലെ തിരഞ്ഞെടുത്ത റെയില്‍വേ സ്റ്റേഷനുകളിലെയും മധ്യപ്രദേശിലെ രത് ലം ഡിവിഷന് കീഴിലെ റെയില്‍വേ സ്റ്റേഷനുകളിലുമാണ് ആദ്യഘട്ടത്തില്‍ നിരക്ക് വര്‍ദ്ധന.

    അഹമ്മദാബാദ് അടക്കം 12 റെയില്‍വേ സ്റ്റേഷനുകളിലെ പ്ലാറ്റ് ഫോം ടിക്കറ്റ് നിരക്കാണ് ഗുജറാത്തില്‍ വര്‍ദ്ധിപ്പിച്ചത്. പശ്ചിമ റെയില്‍വേ സോണിന് കീഴില്‍ വരുന്നതാണ് അഹമ്മദാബാദ് ഡിവിഷന്‍. ബുധനാഴ്ച മുതല്‍ ഇവിടെ നിരക്ക് വര്‍ദ്ധന നിലവില്‍ വരും.

    Post Bottom Ad