• Breaking News

    “തീർത്തും അപലപനീയം”: ടെലികോം കമ്പനികൾക്കായുള്ള കേന്ദ്രത്തിന്റെ അഭ്യർത്ഥനയെ വിമർശിച്ച്‌ സുപ്രീം കോടതി

    Supreme Court rejects Center's plea for telecom companies,www.thekeralatimes.com

    എ.ജി.ആർ (ക്രമീകരിച്ച മൊത്ത വരുമാനം) കുടിശ്ശിക അടയ്ക്കുന്ന കാര്യത്തിൽ ടെലികോം കമ്പനികൾക്ക് ഇളവ് നൽകണമെന്ന് ആവശ്യപ്പെട്ട കേന്ദ്ര സർക്കാരിനെതിരെ രൂക്ഷ വിമർശനവുമായി സുപ്രീം കോടതി.

    “പുനർമൂല്യനിർണയം അനുവദിക്കുകയാണെങ്കിൽ – അത് ഈ കോടതിയോടുള്ള വഞ്ചനയാണ്. ടെലികോം കമ്പനികളുടെ കുടിശ്ശിക വീണ്ടും വിലയിരുത്താൻ അനുവദിച്ച ഉദ്യോഗസ്ഥരെ ഞങ്ങൾ വെറുതെവിടില്ല,” പുനർമൂല്യനിർണയം അനുവദിക്കാനുള്ള നീക്കം പിൻ‌വലിക്കാൻ ടെലികോം വകുപ്പിനോട് (ഡിഒടി) ഉത്തരവിട്ടുകൊണ്ട് സുപ്രീം കോടതി പറഞ്ഞു.

    സുപ്രീം കോടതി ജഡ്ജിമാർ വിഷയത്തെ “കോടതിയുടെ അന്തസ്സിനെ” ബാധിക്കുന്ന കാര്യമായി വിശേഷിപ്പിച്ചു.

    “ടെലികോം കമ്പനികൾ തങ്ങൾ ഭൂമിയിൽ കൂടുതൽ ശക്തരാണെന്ന് കരുതുന്നുണ്ടോ,” കോടതി ചോദിച്ചു.

    അടുത്ത 20 വർഷമോ അതിൽ കൂടുതലോ സമയമെടുത്ത് എ.ജി.ആർ കുടിശ്ശിക വാർഷിക ഗഡുക്കളായി അടയ്ക്കാൻ ടെലികോം സേവനദാതാക്കളെ അനുവദിക്കുന്ന ഒരു ഫോർമുലയ്ക്ക് അനുമതി തേടി സർക്കാർ സുപ്രീം കോടതിയെ ഇന്നലെ സമീപിച്ചിരുന്നു. ടെലികോം കമ്പനികൾക്കായുള്ള കേന്ദ്രത്തിന്റെ അഭ്യർത്ഥന തീർത്തും അപലപനീയമാണെന്ന് സുപ്രീം കോടതി പറഞ്ഞു.

    Post Bottom Ad