• Breaking News

    താപനിലയ്ക്ക് കൊറോണ പടരുന്നതുമായി ബന്ധമില്ലെന്ന് തെളിയിക്കാന്‍ സാധിക്കുമോ…?; ‘പോള്‍ ഹേലി’ ന്യായീകരണവുമായി സെന്‍കുമാര്‍

    Can temperature be correlated with corona spread? Senkumar with Paul Haley,www.thekeralatimes.com

    കൊറോണ വൈറസ് 27 ഡിഗ്രി സെന്റിഗ്രേഡ് വരെയേ നിലനില്‍ക്കുവെന്ന വാദത്തില്‍ ന്യായീകരണവുമായി സെന്‍കുമാര്‍. തന്റെ വാദത്തെ വിമര്‍ശിച്ച ഡോ. ഷിംന അസീസിനെ പരിഹസിച്ചു കൊണ്ടാണ് സെന്‍കുമാര്‍ തന്റെ പോള്‍ ഹേലി വാദം ന്യായീകരിച്ചത്.

    വൈദ്യ രത്നം ഷിംന അറിയാന്‍… താഴെ സംസാരിക്കുന്ന ലോക പ്രശസ്ത ഡോക്ടറേക്കാള്‍ താങ്കള്‍ക്ക് വിവരം ഉണ്ടെന്ന് ഞാന്‍ വിശ്വസിക്കുന്നില്ല … ഇദ്ദേഹം അവസാനം പറഞ്ഞ കാര്യം തന്നെയാണ് ഞാന്‍ കാലാവസ്ഥക്ക് കൊറോണ പടരുന്നതുമായി ബന്ധമുണ്ട് എന്ന് പറഞ്ഞത്. ഇത് നിങ്ങള്‍ അംഗീകരിക്കില്ല എന്ന് കരുതി അത് സത്യം അല്ലാതെ ആകില്ല ..’ഞമ്മന്റെ ആളല്ലാത്തതു കൊണ്ട് ‘ ഇനി നിങ്ങള്‍ പറയുമായിരിക്കും ഇദ്ദേഹത്തിന്റെ തലയിലും ചാണകമാണെന്ന് !

    താപനിലയ്ക്ക് കൊറോണ പടരുന്നതുമായി ബന്ധമില്ല എന്ന് പറയാന്‍ നിങ്ങള്‍ക്ക് തെളിയിക്കാന്‍ സാധിക്കുമോ ??

    വസ്ത്ര വിവാദവുമായി ബന്ധപ്പെട്ട് നിങ്ങള്‍ നടത്തിയ പരാമര്‍ശങ്ങള്‍ തീവ്ര ചിന്താഗതി നിങ്ങളുടെ മനസ്സില്‍ എത്രത്തോളം മാരകമായി നിറഞ്ഞിരിക്കുന്നു എന്ന് വ്യക്തമാണ്.

    നിങ്ങള്‍ എന്താണ് എന്ന് ഇവിടെ നിങ്ങളെ പൊക്കി നടക്കുന്ന സുഡാപ്പികളും അന്തംകമ്മികളും ഒഴികെ ബാക്കി വിവരമുള്ള എല്ലാവര്‍ക്കും മനസ്സിലായി. പഴയ പോസ്റ്റുകള്‍ എല്ലാം വിശദമായി കണ്ടുകഴിഞ്ഞു.

    താഴെയുള്ള ആര്‍ട്ടിക്കിളുകള്‍ കൂടി പരിശോധിക്കുകയെന്ന് സെന്‍കുമാര്‍ ഫെയ്‌സ്ബുക്കില്‍ കുറിച്ചു.

    കൊല്ലത്ത് ഇന്നലെ നടന്ന വാര്‍ത്താസമ്മേളനത്തില്‍ കേരളത്തിലെ ചൂടില്‍ കൊറോണ വൈറസ് അതിജീവിക്കില്ല എന്ന പരാമര്‍ശത്തെ മാധ്യമപ്രവര്‍ത്തക ചോദ്യം ചെയ്തപ്പോള്‍ താന്‍ പറഞ്ഞതല്ല ഇതെന്നും ഡോ. പോള്‍ ഹേലിയുടെ വീഡിയോ കാണിക്കാമെന്നുമായിരുന്നു സെന്‍കുമാറിന്റെ മറുപടി.

    Post Bottom Ad