• Breaking News

    കൊവിഡ് നിരീക്ഷണത്തിൽ നിന്ന് മുങ്ങിയ സബ് കളക്‌ടർക്കെതിരെ കേസെടുക്കാൻ ഉത്തരവ്

    Sub-collector ordered to take action against Covid,www.thekeralatimes.com

    കൊവിഡ് 19 നിരീക്ഷണത്തിൽ നിന്ന് മുങ്ങിയ കൊല്ലം സബ് കളക്ടർക്കെതിരെ കേസെടുക്കാൻ ഉത്തരവ്. തിരുവനന്തപുരം റേഞ്ച് ഡിഐജി സഞ്ജയ് കുമാറാണ് കേസെടുക്കാൻ ഉത്തരവിട്ടത്. സബ് കളക്ടറുടെ ഗൺമാനെതിരെയും കേസെടുക്കും.

    വിദേശത്ത് നിന്ന് മടങ്ങിയെത്തിയ സബ് കളക്ടർ ഈ മാസം 19 മുതൽ ഔദ്യോഗിക വസതിയിൽ നിരീക്ഷണത്തിലായിരുന്നു. ഇന്നലെ ഇദ്ദേഹത്തിന്റെ ആരോഗ്യ സ്ഥിതി വിലയിരുത്താൻ ആരോഗ്യ വകുപ്പ് അധികൃതർ വീട്ടിലെത്തിയപ്പോൾ ഇവിടെ ആരും ഉണ്ടായിരുന്നില്ല. തുടർന്ന് സബ് കളക്ടറെ ഫോണിൽ ബന്ധപ്പെട്ടപ്പോൾ താൻ കാൺപൂരിലാണെന്ന് മറുപടി ലഭിച്ചു.

    യുവ ഐഎഎസ് ഉദ്യോഗസ്ഥനായ അനുപം മിശ്രയുടെ നടപടി ഗുരുതരമായ ചട്ടലംഘനമാണെന്ന് ഇന്നലെ തന്നെ വിമർശനം ഉയർന്നിരുന്നു. 2016 ബാച്ച് ഐഎഎസ് ഉദ്യോഗസ്ഥനാണ് അനുപം മിശ്ര. ഇദ്ദേഹം ഉത്തർപ്രദേശ് സ്വദേശിയാണ്.

    Post Bottom Ad