• Breaking News

    തിരുവനന്തപുരത്ത് ആളൊഴിഞ്ഞ വീട്ടില്‍ നിന്ന് അസ്ഥികൂടം കണ്ടെത്തി; പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു

    Skeleton found from an abandoned house in Thiruvananthapuram The police have filed a case and the investigation is on,www.thekeralatimes.com

    തിരുവനന്തപുരം: തിരുവനന്തപുരം വട്ടപ്പാറ കുറ്റിയാണിയില്‍ ആളൊഴിഞ്ഞ വീട്ടില്‍ നിന്നും അസ്ഥികൂടം കണ്ടെത്തി. അസ്ഥികൂടത്തിന് രണ്ടു മാസത്തെ പഴക്കമുണ്ടെന്നാണ് വട്ടപ്പാറ പോലീസിന്‍റെ പ്രാഥമിക നിഗമനം. അസ്ഥികൂടം പുരുഷനാണോ സ്ത്രീയാണോ എന്ന് തിരിച്ചറിഞ്ഞിട്ടില്ലെന്നും അസ്ഥികൂടം മെഡിക്കല്‍ കോളേജ് മോര്‍ച്ചറിയിലേക്ക് മാറ്റിയതായും പോലീസ് അറിയിച്ചു . സംഭവത്തില്‍ പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

    Post Bottom Ad