• Breaking News

    സംസ്ഥാനത്ത് രണ്ട് പേര്‍ക്ക് കൂടി കോവിഡ് 19

    Covid 19 with two more in the state,www.thekeralatimes.com

    സംസ്ഥാനത്ത് ഇന്ന് രണ്ട് പേര്‍ക്ക് കൂടി കോവിഡ് 19 സ്ഥിരീകരിച്ചു. ദുബൈയിൽ നിന്നെത്തിയ കണ്ണൂര്‍ സ്വദേശിക്കും ഖത്തറില്‍ നിന്നെത്തിയ തൃശൂര്‍ സ്വദേശിക്കുമാണ് രോഗം സ്ഥിരീകരിച്ചത്. ഇതോടെ കോവിഡ് ബാധിച്ച് സംസ്ഥാനത്ത് ചികിത്സയിലുള്ളവരുടെ എണ്ണം 16 ആയി.

    തിരുവനന്തപുരം സ്വദേശിയുടെ അന്തിമഫലം ലഭിക്കാനുണ്ട്. കോവിഡ് 19 സംശയിക്കുന്ന 4150 പേര്‍ സംസ്ഥാനത്ത് നിരീക്ഷണത്തിലുണ്ടെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു. സംസ്ഥാനത്ത് കാര്യങ്ങള്‍ നിയന്ത്രണവിധേയമാണെന്ന് പറയാറായിട്ടില്ല. മാര്‍ച്ച് 31 വരെ പൊതുപരിപാടികള്‍ ഒഴിവാക്കണമെന്ന് ആവര്‍ത്തിക്കുന്നു. ടൂറിസം, വ്യാപാരം ഇവയെ സ്തംഭിപ്പിക്കാനല്ല സര്‍ക്കാര്‍ ഉദ്ദേശിക്കുന്നത്. പക്ഷേ ജാഗ്രത തുടരേണ്ട സാഹചര്യമാണെന്നും മുഖ്യമന്ത്രി പറഞ്ഞു.

    പ്രായമുള്ളവർക്ക് രോഗം വന്നാൽ മാരകമാവും. അവർക്ക് പ്രത്യേക പരിചരണം വേണം. വയോജന കേന്ദ്രങ്ങളിൽ സന്ദർശനം നിയന്ത്രിക്കും. രോഗമുണ്ടെന്ന സംശയമുള്ളവർ നേരിട്ട് ആശുപത്രിയിലെത്തുകയല്ല വേണ്ടത്. ആരോഗ്യ വകുപ്പിനെ അറിയിക്കണം. ഇതര സംസ്ഥാന തൊഴിലാളികൾക്കിടയിലും ബോധവൽക്കരണം നടത്തും. വ്യാജ വാർത്തകൾ നിർമിക്കുന്നവർക്കെതിരെ കർശന നടപടിയെടുക്കും. വിമാനത്താവളങ്ങളില്‍ പരിശോധന നടക്കുന്നുണ്ട്. തുറമുഖങ്ങളിലും സമാന പരിശോധന നടത്തും. റെയിൽവേ സ്റ്റേഷൻ, സംസ്ഥാന അതിർത്തികൾ എന്നിവിടങ്ങളിലും പ്രതിരോധ നടപടികളുണ്ട്. വിദേശ രാജ്യങ്ങളിൽ തിരിച്ചു പോകാൻ കഴിയാത്തവരിൽ ജോലി നഷ്ടപ്പെടുന്ന സ്ഥിതിയുണ്ട്. നോര്‍ക ഇടപെടും. എംബസികളെ ബന്ധപ്പെടുമെന്നും മുഖ്യമന്ത്രി അറിയിച്ചു.

    Post Bottom Ad