• Breaking News

    മൂന്നിൽ രണ്ട് ജർമ്മൻകാർക്കും കൊറോണ വൈറസ് ബാധിച്ചേക്കാം: ഏഞ്ചല മെർക്കൽ

    Two-thirds of Germans are also infected with the corona virus: Angela Merkel,www.thekeralatimes.com

    യൂറോപ്പിലെ ഏറ്റവും വലിയ സമ്പദ്‌വ്യവസ്ഥയായ ജർമനിയിലെ ജനസംഖ്യയുടെ 70% പേരെ കൊറോണ ബാധിക്കാനിടയുണ്ടെന്നും ഇതിനെ നിയന്ത്രിക്കുന്നതിനായി എന്താണോ ആവശ്യം അതെല്ലാം ജർമ്മനി ചെലവഴിക്കുമെന്ന് ചാൻസലർ ആഞ്ചെല മെർക്കൽ പറഞ്ഞു.

    “ഇതിനെ മറികടക്കാൻ വേണ്ടത് എല്ലാം നമ്മൾ ചെയ്യും. അവസാനം നമ്മൾക്ക് ബജറ്റ് കണക്കുകൾ നോക്കാം,” അവർ മാധ്യമപ്രവർത്തകരോട് പറഞ്ഞു, പുതിയ വായ്പയെടുക്കേണ്ടതില്ല എന്ന ജർമ്മനിയുടെ നയത്തിൽ നിന്ന് സ്വയം അകലം പാലിക്കുന്നത് എന്ന സൂചന നൽകുന്നതായിരുന്നു ഈ പ്രഖ്യാപനം.

    പ്രതിസന്ധി എങ്ങനെ വികസിക്കുമെന്ന് തനിക്ക് അറിയില്ലെന്ന് സമ്മതിച്ചെങ്കിലും അപകടസാധ്യത വളരെ വലുതാണെന്ന് മെർക്കൽ പറഞ്ഞു.

    വൈറസ് വ്യാപിക്കുമ്പോൾവിദഗ്ദ്ധർ പറയുന്നത് ജനസംഖ്യയുടെ 60 മുതൽ 70% വരെ – രോഗബാധിതരാകും എന്നാണ് ഏഞ്ചല മെർക്കൽ പറഞ്ഞു.

    അതേസമയം മെർക്കലിന്റെ പരാമർശങ്ങൾ പരിഭ്രാന്തി സൃഷ്ടിക്കുമെന്ന് ചെക്ക് പ്രധാനമന്ത്രി കടുത്ത വിമർശനം ഉന്നയിച്ചു.

    കൊറോണ വൈറസുമായി ബന്ധപ്പെട്ട മൂന്ന് മരണങ്ങൾ ജർമ്മനി സ്ഥിരീകരിച്ചു. 1,567 കേസുകൾ റിപ്പോർട്ട് ചെയ്തതായി റോബർട്ട് കോച്ച് ഇൻസ്റ്റിറ്റ്യൂട്ട് ഫോർ ഡിസീസ് കൺട്രോൾ പറയുന്നു.

    Post Bottom Ad