• Breaking News

    മന്ത്രി കെ.കെ. ശൈലജ ടീച്ചറെ ആക്ഷേപിക്കുന്നത് ഐ.എം.എയുടെ അല്പത്തരം- വൈദ്യമഹാസഭ

    Minister K.K. The IMA is a bit of a scolding for the stylist The Medical Council,www.thekeralatimes.com

    തിരുവനന്തപുരം: കൊറോണ പ്രതിരോധത്തിനായി ആയൂർവേദ മരുന്നോ ഹോമിയോപ്പതി മരുന്നോ ഉപയോഗിക്കാമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍റെ സാന്നിധ്യത്തിൽ വച്ച് ആരോഗ്യമന്ത്രി കെ.കെ. ശൈലജ ടീച്ചർ പത്രസമ്മേളനത്തിൽ പറഞ്ഞതിനെക്കുറിച്ച് ഐ.എം.എ. ആക്ഷേപിക്കുന്നത് അല്പത്തരമാണെന്ന് വൈദ്യമഹാസഭ ചെയർമാൻ മാന്നാർ.ജി. രാധാകൃഷ്ണൻ വൈദ്യർ പ്രസ്താവനയിൽ പറഞ്ഞു.

    മുഖ്യമന്ത്രിയുടെ മീഡിയാ റൂമിൽ വച്ച് 2020 മാർച്ച് 13ന് രാത്രി ആരോഗ്യമന്ത്രി പറഞ്ഞ സത്യം ഐ.എം.എ.ക്ക് ഇഷ്ടപ്പെട്ടില്ല. കൊറോണ വൈറസിനെ പ്രതിരോധിക്കാൻ അലോപ്പൊതി ചികിത്സാ പദ്ധതിയിൽ മരുന്നില്ല എന്നത് ലോകത്ത് എല്ലാവർക്കും അറിയാം. ഈ സത്യം കേരളത്തിലെ എല്ലാ പത്രങ്ങളും ടിവി ചാനലുകാരും പറഞ്ഞുകൊണ്ടിരിക്കുന്നു.

    കൊറോണ ബാധ സംശയിക്കുന്നവരെ സർക്കാർ ആശുപത്രികളിലെ ഐസൊലേഷൻ വാർഡുകളിൽ മാറ്റിപാർപ്പിക്കുക മാത്രമാണ് ചെയ്യുന്നതെന്നാണ് മന്ത്രി പറഞ്ഞത്. കൊറോണ രോഗലക്ഷണം കണ്ടെത്താനും പ്രതിരോധ വലയം തീർക്കാനുമായി അലോപ്പൊതി ഡോക്ടർമാർ മാത്രമാണ് സേവനം ചെയ്യുന്നതെന്ന വലിയ സത്യം എല്ലാ മലയാളികൾക്കും അറിയാം. മാത്രമല്ല പനിയോ ജലദോഷമോ വന്നാൽ ആരും ആയൂർവേദ ആശുപത്രികളിലേക്ക് പോകില്ലെന്നും നാട്ടുകാർക്കറിയാം.

    ഏതെങ്കിലും കൊറോണ രോഗി കേരളത്തിലെ ഏതെങ്കിലും സർക്കാർ ആയുർവേദ കോളജിലോ സർക്കാർ ആയൂർവേദ ആശുപതികളിലേക്കോ പോകില്ല. അതിനാൽ കൊറോണ രോഗം പരക്കുന്ന കാലത്ത് ഏതെങ്കിലും അലോപ്പൊതി ഡോക്ടർക്ക് രോഗികളെ നഷ്ടപ്പെടില്ല. മന്ത്രി പറഞ്ഞതുകേട്ട് ഏതെങ്കിലും പനി രോഗി ആയൂർവേദ ആശുപത്രികളിലേക്ക് കയറി ചെല്ലുകയുമില്ല. ഇതറിയാമായിരുന്നിട്ടും എന്തിനാണ് മന്ത്രിയെ ആക്ഷേപിക്കുന്നത്.

    Post Bottom Ad