• Breaking News

    മദ്യപർക്കും ചോദിക്കാനും പറയാനും ആളുണ്ട്! ബിവറേജസിൽ ക്യൂ നിൽക്കുമ്പോൾ ശ്രദ്ധിക്കാൻ കൊറോണ സുരക്ഷയുടെ വീഡിയോയുമായി യുവാവ്

    Drinkers have people to ask and to tell! Young man with corona safety video to listen to while standing in queue on beverage,www.thekeralatimes.com

    തി​രു​വ​ന​ന്ത​പു​രം: കോ​വി​ഡ്-19​​ന്റെ പ​ശ്ചാ​ത്ത​ല​ത്തി​ല്‍ സം​സ്​​ഥാ​ന​ത്തെ ബാ​റു​ക​ള്‍ ഉ​ള്‍​പ്പെ​ടെ മ​ദ്യ​വി​ല്‍പ​ന​ശാ​ല​ക​ള്‍ അ​ട​ച്ചി​ട​ണ​മെ​ന്ന ആ​വ​ശ്യം ശ​ക്​​തമായിരിക്കെ മദ്യപർക്ക് കൊറോണയിൽ നിന്ന് രക്ഷനേടാൻ ചില പൊടിക്കൈകൾ ഉപദേശിച്ചു കൊണ്ട് യുവാവിന്റെ വീഡിയോ വൈറലാകുന്നു. ബിവറേജസിൽ ക്യൂ നിൽക്കുമ്പോൾ ഭിത്തിയിൽ കൈ വെക്കരുതെന്നും ഇത് മറ്റുള്ളവരുടെ മൂക്കിലെ ശ്രവങ്ങളോ വായിലെ ശ്രവങ്ങളോ ഭിത്തിയിൽ തേച്ചിട്ടുണ്ടെങ്കിൽ അത് മൂലം കൊറോണ പടരാൻ സാഹചര്യമുണ്ടാകുമെന്നും ഇയാൾ പറയുന്നു. കൂടാതെ മദ്യം വാങ്ങാൻ പോകുന്നവർ ഒരു മാസ്ക് ധരിക്കണമെന്നും ഇദ്ദേഹം ഉപദേശിക്കുന്നു. ഇദ്ദേഹത്തിന്റെ വീഡിയോ സമൂഹ മാധ്യമങ്ങളിൽ വൈറലാണ്.

    അതേസമയം കൊ​റോ​ണ ഭീ​തി​ക്കി​ട​യി​ലും സം​സ്​​ഥാ​ന​ത്ത്​ മ​ദ്യ​വി​ല്‍​പ​ന​യി​ല്‍ കാ​ര്യ​മാ​യ കു​റ​വു​ണ്ടാ​യി​ല്ലെ​ന്നാ​ണ്​ ബി​വ​റേ​ജ​സ്​ കോ​ര്‍​പ​റേ​ഷന്റെ ക​ണ​ക്കു​ക​ള്‍ വ്യ​ക്​​ത​മാ​ക്കു​ന്ന​ത്. സാമ്പ​ത്തി​ക പ്ര​തി​സ​ന്ധി​യി​ല്‍ ഉ​ഴ​ലു​ന്ന സം​സ്​​ഥാ​ന​ത്തി​​​െന്‍റ പ്ര​ധാ​ന വ​രു​മാ​ന സ്രോ​ത​സ്സാ​യ മ​ദ്യ​ശാ​ല​ക​ള്‍ അ​ട​ച്ചി​ട്ടാ​ല്‍ അ​ത്​ സ്​​ഥി​തി രൂ​ക്ഷ​മാ​ക്കു​മെ​ന്ന വി​ല​യി​രു​ത്ത​ലി​ലാ​ണ്​ സ​ര്‍​ക്കാ​ര്‍.ബി​വ​റേ​ജ​സ് കോ​ര്‍​പ​റേ​ഷ​ന്‍ ജീ​വ​ന​ക്കാ​ര്‍ക്ക് മാ​സ്​​ക്കു​ക​ളും സാ​നി​റ്റൈ​സ​റു​ക​ളും ല​ഭ്യ​മാ​ക്കി​യി​ട്ടു​ണ്ടെ​ന്നും വ​കു​പ്പ്​ വൃ​ത്ത​ങ്ങ​ള്‍ പ​റ​ഞ്ഞു.

    ബാ​റു​ക​ളും ബി​വ​റേ​ജ​സ് ഔ​ട്ട്​​ലെ​റ്റു​ക​ളും അ​ട​ച്ചി​ടു​ന്ന​ത് പ്രാ​യോ​ഗി​ക​മ​ല്ലെ​ന്ന അ​ഭി​പ്രാ​യ​മാ​ണ്​ സ​ര്‍​ക്കാ​ര്‍ വൃ​ത്ത​ങ്ങ​ള്‍ ന​ട​ത്തു​ന്ന​ത്. ഏ​റെ​നാ​ള്‍ മ​ദ്യ​ശാ​ല​ക​ള്‍ അ​ട​ച്ചി​ട്ടാ​ല്‍ മ​ദ്യ​പ​ര്‍ ല​ഹ​രി​ല​ഭ്യ​ത​ക്കാ​യി മ​റ്റ്​ മാ​ര്‍​ഗ​ങ്ങ​ള്‍ സ്വീ​ക​രി​ക്കു​മെ​ന്നും അ​ത്​ വ​ന്‍ ദു​ര​ന്ത​ങ്ങ​ള്‍​ക്ക്​ കാ​ര​ണ​മാ​കു​മെ​ന്നും അ​വ​ര്‍ വി​ശ​ദീ​ക​രി​ക്കു​ന്നു.

    വീഡിയോ കാണാം:


    Post Bottom Ad