• Breaking News

    'ഷട്ട് അപ്പ് യു റാസ്കല്‍...'; വനിതാ നേതാവിനെ അധിക്ഷേപിച്ച് കര്‍ണാടക മന്ത്രി; പെരുമാറ്റം മന്ത്രിക്ക് ചേര്‍ന്നതല്ലെന്ന് യെദിയൂരപ്പ

    ‘Shut Up You Rascal…’; Karnataka minister slammes women leader Yeddyurappa says conduct is not appropriate for minister,www.thekeralatimes.com

    വനിതാ നേതാവിനെതിരായ കര്‍ണാടക മന്ത്രിയുടെ അധിക്ഷേപത്തില്‍ താക്കീതുമായി മുഖ്യമന്ത്രി ബി.എസ് യെദിയൂരപ്പ. കര്‍ണാടക നിയമ മന്ത്രി ജെ.സി മധുസാമിയാണ് പ്രദേശിക വനിതാ നേതാവിനെ വീഡിയോയിലൂടെ അധിക്ഷേപിച്ചത്. ഇത്തരം പെരുമാറ്റം ഒരു മന്ത്രിക്ക് ചേര്‍ന്നതല്ലെന്ന് മുഖ്യമന്ത്രി യെദിയൂരപ്പ പ്രതികരിച്ചു. അതെ സമയം സംഭവത്തില്‍ മന്ത്രി മധുസാമി ക്ഷമ ചോദിച്ചു രംഗത്തുവന്നിട്ടുണ്ട്. വനിതാ നേതാവിന്‍റെ മോശം പെരുമാറ്റമാണ് പ്രതികരണത്തിന് കാരണമെന്ന് മധുസ്വാമി പറഞ്ഞു.

    ബുധനാഴ്ച്ച മധുസാമി കർണാടക കർഷക അസോസിയേഷൻ ജില്ലാ പ്രസിഡന്‍റ് ആയ സ്ത്രീയോട് അപരമര്യാദയായി സംസാരിക്കുന്നതിന്‍റെ ദൃശ്യങ്ങൾ കന്നഡ പ്രാദേശിക ചാനൽ പുറത്ത് വിട്ടിരുന്നു. കായല്‍ കയ്യേറുന്നതുമായി ബന്ധപ്പെട്ട കാര്യം പരാതിയായി മന്ത്രിക്ക് നൽകാൻ പോയപ്പോഴാണ് സ്ത്രീയോട് കടുത്ത ഭാഷയിൽ മധുസാമി സംസാരിച്ചത്.

    'ഷട്ട് അപ്പ് യു റാസ്ക്കൽ' എന്നും മധുസാമി തുടർച്ചയായി സ്ത്രീയോട് പറയുന്നതും പരാതി നൽകാൻ വന്നാൽ ബുദ്ധിമുട്ടുകൾ എന്തൊക്കെയാണ് എന്ന് പറയണമെന്നും അല്ലാതെ ഉത്തരവിടുകയല്ല വേണ്ടതെന്നും മന്ത്രി സ്ത്രീയോട് പറയുന്നതും വീഡിയോയിൽ കാണാം. അതെ സമയം മന്ത്രിയെ ചോദ്യം ചെയ്തതോടെ സംഭവം തണുപ്പിക്കാന്‍ ഇറങ്ങി പോകാന്‍ പൊലീസുകാരന്‍ ആവശ്യപ്പെട്ടതായി യുവതി പറഞ്ഞു. കോളാറിലെ ഒരു ജലസേചന പദ്ധതി നിരീക്ഷിക്കാൻ മന്ത്രിയെത്തിയപ്പോഴായിരുന്നു വിവാദങ്ങൾക്ക് കാരണമായ സംഭവം നടക്കുന്നത്.


    'മധുസാമി ചെയ്തത് തെറ്റാണ്. സംഭവത്തില്‍ താക്കീത് നല്‍കിയിട്ടുണ്ട്. സ്ത്രീകള്‍ക്കെതിരെ അധിക്ഷേപ ഭാഷ ഉപയോഗിക്കുന്നത് പൊറുക്കാനാവാത്തതാണ്. ഇത്തരത്തിലുള്ള പെരുമാറ്റം ഒരു മന്ത്രിക്ക് ചേര്‍ന്നതല്ല. പത്രം വായിച്ചപ്പോഴാണ് ഞാനീ സംഭവം അറിയുന്നത്. ആ സ്ത്രിയെ വിളിച്ച് കാര്യങ്ങള്‍ സംസാരിക്കുന്നതാണ്. ഇനിയും ഇത്തരത്തിലുള്ള സംഭവങ്ങള്‍ ആവര്‍ത്തിച്ചാല്‍ കര്‍ശന നടപടിയെടുക്കുന്നതാണ്'; യെദിയൂരപ്പ മാധ്യമങ്ങളോട് പറഞ്ഞു.

    സംഭവത്തിൽ മന്ത്രിക്കെതിരെ രൂക്ഷ വിമർശനം ഉന്നയിച്ച് പ്രതിപക്ഷ പാർട്ടികളും രം​ഗത്ത് വന്നിട്ടുണ്ട്

    Post Bottom Ad