• Breaking News

    സർവീസ് ആരംഭിക്കുന്ന 230 ട്രെയിനുകളുടെയും ബുക്കിം​ഗ് ആരംഭിച്ചു; 13 ലക്ഷം ആളുകൾ ടിക്കറ്റ് ബുക്ക് ചെയ്തെന്ന് റെയിൽവെ

    Booking of 230 trains also commences; Railways says 1.3 million people have booked tickets,www.thekeralatimes.com

    ലോക്ക്ഡൗണിനെ തുടർന്ന് രണ്ടു മാസമായി നിർത്തിവെച്ച റെയിൽ ​ഗതാ​ഗതം പുനസ്ഥാപിക്കുന്നതിന്റെ ഭാ​ഗമായി ടിക്കറ്റ് ബുക്കിം​ഗ് ആരംഭിച്ചു. രാജ്യത്തിന്റെ വിവിധ ഭാ​ഗങ്ങളിലേക്ക് സർവീസ് നടത്തുന്ന 230 ട്രെയിനുകളിൽ എല്ലാ ക്ലാസുകളിലേക്കും ബുക്കിം​ഗ് ആരംഭിച്ചതായി റെയിൽവെ അറിയിച്ചു.
    ജൂണ്‍ ഒന്ന് മുതലാണ് ട്രെയിനുകള്‍ ഓടിത്തുടങ്ങുക. പൊതുജനങ്ങള്‍ക്ക് ഓണ്‍ലൈനായോ റെയില്‍വേ സ്‌റ്റേഷനിലെ ടിക്കറ്റ് കൗണ്ടറുകളില്‍ നിന്ന് നേരിട്ടോ ടിക്കറ്റ് ബുക്ക് ചെയ്യാം.

    ഇതുവരെ ഓണ്‍ലൈന്‍ ബുക്കിംഗിലൂടെ 13 ലക്ഷത്തിലധികം ആളുകള്‍ ടിക്കറ്റ് ബുക്ക് ചെയ്‌തെന്നും റെയില്‍വേ മന്ത്രാലയം അറിയിച്ചു.

    Post Bottom Ad