• Breaking News

    വൈൻ നിർമ്മാണത്തിന് എക്സൈസിന്റെ അനുഗ്രഹം തേടി ഫേസ്ബുക്ക് പോസ്റ്റ്; യുവാവിനെതിരെ കേസെടുത്ത് അനുഗ്രഹം നൽകി എക്സൈസ്

    Facebook post seeking excise blessing for winemaking;  Excise case against young man,www.thekeralatimes.com

    വൈഫ് ഹൗസിലെ പൈനാപ്പിൾ കൃഷി. ഒരു ലോഡ് ഇറക്കി. ഒരു കുക്കുടാച്ചി സാധനം ഉണ്ടാക്കാൻ പോകുന്നു. ഏവരുടേയും, എക്സൈസുകാരുടേയും അനുഗ്രഹം വേണം എന്നായിരുന്നു യുവാവിന്റെ ഫേസ്ബുക്ക് പോസ്റ്റ്.

    വൈൻ നിർമ്മാണത്തിന് എക്സൈസിന്റെ അനുഗ്രഹം തേടിയ യുവാവിന്‌ വാനോളം അനുഗ്രഹം നൽകാനാണ് എക്സൈസിന്റെയും തീരുമാനം. ഫേസ്ബുക്ക് പോസ്റ്റ് ശ്രദ്ധയിൽപെട്ട എക്സൈസ് യുവാവിനെതിരെ കേസ് എടുത്തു. ആലുവ കിടങ്ങൂർ സ്വദേശി ഷിനോ മോൻ ചാക്കോയ്ക്ക് എതിരെ ആണ് കേസെടുത്തത്.

    എറണാകുളം ഡെപ്യൂട്ടി എക്സൈസ് കമ്മീഷണർ എ എസ് രഞ്ജിത്തിന്റെ നിർദേശപ്രകാരം ആലുവ സർക്കിൾ ഇൻസ്പെക്ടർ സോജൻ സെബാസ്റ്റ്യനും സംഘവും ഷിനോ മോൻ ചാക്കോയുടെ വീട്ടിൽ പരിശോധനയും നടത്തി. വീട്ടിൽ നടത്തിയ റെയ്ഡിൽ വൈൻ നിർമാണത്തിനായി സൂക്ഷിച്ചിരുന്ന അഞ്ചു ലിറ്റർ വാഷും എക്സൈസ് സംഘം കണ്ടെടുത്തു. വീടിന്റെ അടുക്കളയോടു ചേർന്നുള്ള സ്റ്റോർ മുറിയിൽ ചീന ഭരണിയിൽ സൂക്ഷിച്ച നിലയിലായിരുന്നു വാഷ്.

    Post Bottom Ad