• Breaking News

    വീരമൃത്യു വരിച്ച ധീരജവാൻമാർക്ക് അനുശോചനം നടത്തിയ ബിജെപി പ്രവർത്തകർക്കെതിരെ വെള്ളറട പോലീസ് കള്ളക്കേസ് ചുമത്തിയെന്ന് പരാതി

    FIR against BJP activists who have condoled heroic deaths,www.thekeralatimes.com


     സന്ദീപ് ചന്ദ്രൻ  

    തിരുവനന്തപുരം: ചൈനയുടെ ആക്രമണത്തിൽ വീരമൃത്യു വരിച്ച ധീരജവാൻമാർക്ക് നെയ്യാറ്റിൻകര വെള്ളറട ജംഗ്‌ഷനിൽ അനുശോചനം നടത്തിയ ബിജെപി പ്രവർത്തകർക്ക് എതിരെ വെള്ളറട പോലീസ് കള്ളക്കേസ് ചുമത്തിയെന്ന് പരാതി. ഇന്ത്യയിൽ ഒട്ടാകെ രാഷ്ട്രീയ ഭേദമന്യേ ജവാൻമാർക്ക് അനുശോചനം നടത്തിയിരുന്നു.

    എന്നാൽ വെള്ളറടയിൽ മാത്രം വെള്ളറട പോലീസ് സിപിഎംന്റെ ഒത്താശയോടുകൂടി ബിജെപി പ്രവർത്തകരെ മാത്രം തിരഞ്ഞു പിടിച്ചു കള്ളക്കേസ് ചുമത്തുന്നതായും ബിജെപി ആരോപിക്കുന്നു. കൊവിഡ് മാനദണ്ഡങ്ങൾ പാലിക്കാതെ സിപിഎം പ്രവർത്തകർ വെള്ളറടയിലും പരിസര പ്രദേശത്തും നിരവധി സമരപരിപാടികൾ നടത്തിയെങ്കിലും അവിടെ പോലീസ് കണ്ണടച്ചതായും ആക്ഷേപമുണ്ട്. എന്നാൽ എല്ലാ മാനദണ്ഡങ്ങളും പാലിച്ചു നടത്തിയ ഈ  അനുശോചനം പോലും രാഷ്ട്രീയ വത്ക്കരിച്ചുകൊണ്ട് കള്ളക്കേസെടുത്ത വെള്ളറട പോലീസിനെതിരെ മേൽ നടപടി എടുക്കണമെന്നാണ് ബിജെപി പ്രവർത്തകരുടെ ആവശ്യം. പോലീസ് കുപ്പായമണിഞ്ഞ സഖാക്കളാണ് വെള്ളറട പോലീസെന്നും ബിജെപി ആരോപിക്കുന്നു.

    Post Bottom Ad