• Breaking News

    ഉപഭോക്താക്കള്‍ക്ക് സെല്‍ഫ് മീറ്റര്‍ റീഡിംഗ് ഏര്‍പ്പെടുത്താനൊരുങ്ങി കെഎസ്ഇബി

    KSEB to launch self-meter reading to consumers,www.thekeralatimes.com


    തിരുവനന്തപുരം: കൊറോണ വ്യാപന പശ്ചാത്തലത്തില്‍ സെല്‍ഫ് മീറ്റര്‍ സംവിധാനം ഏര്‍പ്പെടുത്താനൊരുങ്ങി കെ എസ് ഇ ബി. സംസ്ഥാനത്തെ കണ്ടെയ്ന്‍മെന്റ് സോണുകളിലാണ് സെല്‍മീറ്റര്‍ സംവിധാനം ഏര്‍പ്പെടുത്തുന്നത്. ഉപഭോക്താവിന് സ്വന്തമായി റീഡിംഗ് കണക്കാക്കി കെഎസ്ഇബിക്ക് സമര്‍പ്പിക്കാം. ഇതിനായി പ്രത്യേക സോഫ്‌റ്റ്വെയര്‍ തയ്യാറാക്കുന്നതായും കെഎസ്ഇബി അറിയിച്ചു.

    റീഡിഗ് എടുക്കേണ്ട തിയതി, വിവരങ്ങള്‍ നല്‍കേണ്ട ലിങ്ക് എന്നിവ ഉപഭോക്താവിന്റെ മൊബൈല്‍ നമ്പറിലൂടെ ലഭ്യമാകും. നിശ്ചിത തിയതിക്കുള്ളില്‍ റീഡിംഗ് എടുത്ത ശേഷം ഉപഭോക്താവ് ഈ വിവരം ലിങ്കില്‍ നല്‍കണം. റീഡിംഗിന്റെ ചിത്രവും നല്‍കണം. ഇതിന്റെ അടിസ്ഥാനത്തിലാണ് കെഎസ്ഇബി ബില്‍ തുക കണക്കാക്കുക. ബില്‍ എസ്എംഎസിലൂടെയോ,കെഎസ്ഇബിയുടെ സൈറ്റുകള്‍ വഴിയോ ഉപഭോക്താവിന്‌ലഭിക്കും. താല്‍പര്യമുണ്ടെങ്കില്‍ മാത്രം ഈ സൗകര്യം ഉപഭോക്താവ് പ്രയോജനപ്പെടുത്തിയാല്‍ മതി.

    കണ്ടെയ്ന്‍മെന്റ് സോണുകളില്‍ മീറ്റര്‍ റീഡര്‍മാരെ നിയോഗിച്ചു കൊണ്ട് റീഡിംഗ് നടത്താന്‍ കഴിയാത്ത സാഹചര്യത്തിലാണ് കെഎസ്ഇബിയുടെ പുതിയ പരിഷ്‌കാരം. നിലവില്‍ വൈദ്യൂതി ചാര്‍ജിന്റെ ശരാശരി അടിസ്ഥാനത്തിലാണ് ഇവിടങ്ങളില്‍ ബില്‍ നല്‍കുന്നത്. ഇത് വ്യാപകമായ പരാതികള്‍ക്ക് ഇടയായ സാഹചര്യത്തിലാണ് പുതിയ പരിഷ്‌കാരവുമായി കെഎസ്ഇബി രംഗത്തെത്തിയിരിക്കുന്നത്.

    Post Bottom Ad