• Breaking News

    ഡ്രൈവിംഗിനിടെ അപസ്മാരം ബാധിച്ച് റോഡിൽ വീണു; റോഡ് റോളര്‍ കയറിയിറങ്ങി യുവാവിന് ദാരുണാന്ത്യം

    Fell on the road with epilepsy while driving; Road roller climbs,www.thekeralatimes.com


    തൊടുപുഴ: റോഡ് റോളര്‍ ഓടിക്കുന്നതിനിടെ അപസ്മാരം ബാധിച്ച് റോഡിൽ വീണ യുവാവ് റോഡ് റോളറിന്റെ പിൻചക്രത്തിനടിയിൽപ്പെട്ട് മരിച്ചു. ദേവികുളം ഇരച്ചില്‍പ്പാറ സ്വദേശി മണിക്കുട്ടന്‍ (29) ആണ് മരിച്ചത്.

    തിങ്കളാഴ്ച വൈകിട്ട് നാലോടെ ലോക്കാട് ഗ്യാപ്പില്‍ നിന്നും ബൈസണ്‍വാലിയിലേക്കുള്ള റോഡിൽ നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ നടത്തുന്നതിനിടയിലായിരുന്നു അപകടം. ചക്രം കയറിയിറങ്ങി ചതഞ്ഞരഞ്ഞ നിലയിലായിരുന്നു മൃതദേഹം. മണിക്കുട്ടൻ ദീര്‍ഘനാളായി അപസ്മാരത്തിനായി ചികിത്സയിലായിരുന്നെന്നാണ് വിവരം. മൃതദേഹം പോസ്റ്റ്മോര്‍ട്ടം നടത്തുന്നതിനായി അടിമാലി താലൂക്ക് ആശുപത്രിയിലേക്ക് മാറ്റി. അശ്വതിയാണ് ഭാര്യ. ഒരു വര്‍ഷം മുമ്പായിരുന്നു ഇവരുടെ വിവാഹം.

    Post Bottom Ad