• Breaking News

    വിശാഖപട്ടണത്ത് ക്രെയിന്‍ തകര്‍ന്ന് വീണ് 11 പേര്‍ മരിച്ചു

    At least 11 people have been killed after a crane collapsed in Visakhapatnam,www.thekeralatimes.com

    വിശാഖപട്ടണത്ത് ക്രെയിന്‍ തകര്‍ന്ന് വീണ് 11 പേര്‍ മരിച്ചു. നിരവധി പേര്‍ക്ക് ഗുരുതരമായി പരിക്കേറ്റു. ഹിന്ദുസ്ഥാന്‍ ഷിപ്യാഡ് ലിമിറ്റഡിലാണ് അപകടമുണ്ടായത്.

    കപ്പല്‍ശാലയിലെ ക്രെയിന്‍ പരിശോധിക്കുമ്പോഴാണ് അപകടം നടന്നത്. ഷിപ്യാര്‍ഡിലെ യന്ത്രങ്ങള്‍ നീക്കുന്നതിനുള്ള ക്രെയിന്‍ തൊഴിലാളികള്‍ക്ക് മുകളിലേക്ക് വീഴുകയായിരുന്നു. ഇരുപതിലധികം ജോലിക്കാര്‍ സംഭവ സ്ഥലത്ത് ഉണ്ടായിരുന്നു. വലിയ ശബ്ദം കേട്ട് ചിലര് ഓടിമാറിയതുകൊണ്ട് രക്ഷപ്പെട്ടു.


    ഉടന്‍ പൊലീസും രക്ഷാസേനയും സ്ഥലത്തെത്തി. രക്ഷാപ്രവര്‍ത്തനം പുരോഗമിക്കുകയാണ്. പരിക്കേറ്റവരെ ആശുപത്രിയിലേക്ക് മാറ്റി. വിശാഖപട്ടണം കമ്മീഷണര്‍ ആര്‍ കെ മീന സംഭവസ്ഥലത്തെത്തി. അന്വേഷിച്ച് റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ മുഖ്യമന്ത്രി ജഗന്മോഹന്‍ റെഡ്ഡി ഉത്തരവിട്ടു.

    10 വര്‍ഷം മുമ്പ് എച്ച്.എസ്.എല്ലില്‍ നിന്ന് വാങ്ങിയ ക്രെയിനാണ് അപകടത്തില്‍പ്പെട്ടത്. ഒരു സ്വകാര്യ ഏജന്‍സിയാണ് ക്രെയിന്‍ പ്രവര്‍ത്തനം ഏറ്റെടുത്തിരുന്നത്.