• Breaking News

  വർക്കലയിലെ കുടുംബത്തിന്റെ കൂട്ട ആത്മഹത്യക്കു പിന്നിൽ ഉപ കരാറുകാരന്റെ ചതിയെന്ന് സൂചന, അടച്ചിട്ടും അടച്ചിട്ടും തീരാത്ത ലോണില്‍നിന്ന് കരകയറാൻ സാധിക്കാതെ വന്നപ്പോൾ മടക്കം

  Indications are that the subcontractor was behind the mass suicide of the Varkala family. , www.thekeralatimes.com

  തിരുവനന്തപുരം:
  വര്‍ക്കലയില്‍ വീടിനുള്ളില്‍ അച്ഛനും അമ്മയും മകളും മരിച്ച നിലയില്‍ കണ്ടെത്തിയ സംഭവം കൊടും ചതി മൂലമുണ്ടായ ആത്മഹത്യയെന്ന്‌ സൂചന. സംഭവത്തിൽ ആത്മഹത്യാ കുറിപ്പ് പോലീസ് കണ്ടെടുത്തു. വെട്ടൂര്‍ സ്വദേശി ശ്രീകുമാര്‍(60) , ഭാര്യ മിനി (55) , മകള്‍ അനന്തലക്ഷ്മി (26) എന്നിവരാണ് മരിച്ചത്. ഉറക്കത്തില്‍ ഭാര്യയെയും മകളെയും തീവച്ച ശേഷം ശ്രീകുമാര്‍ ആത്മഹത്യ ചെയ്‌തെന്നാണ് പ്രാഥമിക നിഗമനം. ശ്രീകുമാറിന്റെ മൃതദേഹം വീടിന്റെ ശുചിമുറിയിലും ഭാര്യയുടെയും മകളുടെയും മൃതദേഹം കിടപ്പു മുറിയിലും ആണ് കിടന്നിരുന്നത്.

  സാമ്ബത്തികമായി ചിലര്‍ വഞ്ചിച്ചുവെന്നു കുറിപ്പില്‍ പറയുന്നു. വ്യക്തികളുടെ പേരും കുറിപ്പില്‍ പരാമര്‍ശിച്ചിട്ടുണ്ട്. കരാര്‍ ജോലികള്‍ ചെയ്തിരുന്ന തന്നെ തിരുമല സ്വദേശിയായ ഉപകരാറുകാരന്‍ ചതിച്ചുവെന്നും പറയുന്നുണ്ട്. ഉപ കരാറുകാരന്‍ ജോലികള്‍ കൃത്യമായി ചെയ്തു തീര്‍ക്കാതെ വന്നതോടെ വലിയ തുക വായ്പയെടുത്തു പണികള്‍ തീര്‍ത്തു കൊടുക്കേണ്ടിവന്നു. ഇതോടെ കോടികളുടെ ബാധ്യതയാണ് ഉണ്ടായതെന്നും വിശദീകരിക്കുന്നു. ഇത് കാരണം ശ്രീകുമാര്‍ കടുത്ത മാനസിക സമ്മര്‍ദ്ദത്തിലായിരുന്നു.

  ചതിയില്‍പ്പെട്ട ശ്രീകുമാര്‍ വീടും പുരയിടങ്ങളും ബാങ്കില്‍ പണയപ്പെടുത്തി ലോണ്‍ എടുത്താണ് കോണ്‍ട്രാക്‌ട് പണികള്‍ തീര്‍ത്തത്. ബില്ലുകള്‍ മാറിവരുന്ന തുകയെല്ലാം ബാങ്കിലടച്ചു വരികയായിരുന്നത്രെ. എന്നാല്‍, നാളുകളായി അടച്ച തുകയെല്ലാം ബാങ്ക് പലിശയിനത്തില്‍ വരവുവെക്കുകയും ലോണ്‍ തുക അതേപോലെ നിലനില്‍ക്കുകയുമായിരുന്നു. അടച്ചാലും അടച്ചാലും തീരാത്ത ലോൺ തീർക്കാനായി ഭൂമി വിൽക്കാനും ശ്രമിച്ചിരുന്നു. എന്നാല്‍, ഭൂമി കച്ചവടമൊന്നും ശരിയാകാതെ പോകുകയായിരുന്നത്രെ. ഇതോടെയാണ് ജീവനൊടുക്കാന്‍ തീരുമാനിച്ചതെന്നാണ് നിഗമനം.

  കടബാധ്യതയെ തുടർന്ന് നിരാശയിലായിരുന്നു കുടുംബമെന്ന് അയൽവാസികൾ മൊഴി നൽകിയിരുന്നു. പുലർച്ചെ 3.30 ന് വീട്ടിൽ നിന്ന് നിലവിളി കേട്ടതായി നാട്ടുകാർ പറയുന്നു. വീട്ടിൽ നിന്ന് പുകയുയരുന്നതും ശ്രദ്ധയിൽപെട്ടു. തുടർന്ന് വിവരം പൊലീസിൽ അറിയിക്കുകയായിരുന്നു. പൊലീസും ഫയർഫോഴ്സുമെത്തി തീയണച്ചപ്പോഴേക്കും മൂന്നുപേരുടെയും മരണം സംഭവിച്ചു. സാമ്പത്തിക ശേഷിയുള്ള കുടുംബമായിരുന്നു ശ്രീകുമാറിന്റേത്.മാന്യമായ ജോലിയും ആരെയും പിണക്കാത്ത പെരുമാറ്റവും കൊണ്ട് വീട്ടിലും നാട്ടിലും പ്രിയപ്പെട്ടവനായിരുന്നു ശ്രീകുമാര്‍.

  അതുകൊണ്ടു തന്നെ നാട്ടുകാര്‍ക്ക് നടക്കുന്ന ദുരന്തമായി ഇത് മാറി. ആത്മഹത്യാകുറിപ്പില്‍ ശ്രീകുമാറും ഭാര്യയും ഒപ്പുവെച്ചിട്ടുണ്ടെന്നും പൊലീസ് പറയുന്നു. എം.ഇ.എസ് കോണ്‍ട്രാക്ടറായിരുന്ന ശ്രീകുമാറിനെ ഒരു സബ് കോണ്‍ട്രാക്ടര്‍ പണിയെടുത്തശേഷം ചതിച്ചെന്നും അയാളെക്കുറിച്ച്‌ ആത്മഹത്യാ കുറിപ്പിലുണ്ടെന്നും പൊലീസ് സൂചന നല്‍കുന്നുണ്ട്. അതേസമയം സബ് കോണ്‍ട്രാക്ടര്‍ ഏറ്റെടുത്ത പണി ചെയ്യാതെ ചതിച്ചതാണെന്ന് ബന്ധുക്കളും ആരോപിക്കുന്നു.

  പഠിക്കാന്‍ മിടുക്കിയായിരുന്ന അനന്തലക്ഷ്മി എം.ടെകിനുശേഷം ഗവേഷക വിദ്യാര്‍ത്ഥിയുമായിരുന്നു. മിലിറ്ററി എന്‍ജിനീയറിങ് സര്‍വീസ് ‘എ’ ക്ലാസ് കരാറുകാരനാണ് ശ്രീകുമാര്‍ പഠിക്കാന്‍ മിടുക്കിയായിരുന്ന അനന്തലക്ഷ്മി എം.ടെകിനുശേഷം ഗവേഷക വിദ്യാര്‍ത്ഥിയുമായിരുന്നു. മിലിറ്ററി എന്‍ജിനീയറിങ് സര്‍വീസ് ‘എ’ ക്ലാസ് കരാറുകാരനാണ് ശ്രീകുമാര്‍.എയ്‌റോസ്‌പേസ് എന്‍ജിനീയറിങ്ങില്‍ എംടെക്കിന് ശേഷം അദ്ധ്യാപികയായി ജോലി ചെയ്ത മകള്‍ അനന്തലക്ഷ്മി പഞ്ചാബ് സര്‍വകലാശാലയില്‍ പിഎച്ച്‌ഡിക്ക് രജിസ്റ്റര്‍ ചെയ്‌തെങ്കിലും ലോക്ക് ഡൗണ്‍ കാരണം ഏതാനും മാസങ്ങളായി വീട്ടിലുണ്ടായിരുന്നു.