Breaking News

ഇന്ത്യയിൽ 24 മണിക്കൂറിനിടെ 41,100 പേർക്ക് കോവിഡ്​, 447 മരണം; രോ​ഗബാധിതർ 88.84 ലക്ഷം കവിഞ്ഞു

ഇന്ത്യയിൽ കോവിഡ് രോ​ഗബാധിതരുടെ എണ്ണം 88.84 ലക്ഷം കവിഞ്ഞു. കഴിഞ്ഞ 24 മണിക്കൂറിനിടെ 41,100 പേർക്കാണ്​ പുതുതായി കോവിഡ്​ സ്​ഥിരീകരിച്ചത്​.

447 മരണവും കൂടി 24 മണിക്കൂറിനിടെ റിപ്പോർട്ട്​ ചെയ്​തതോടെ ​രാജ്യത്ത്​ കോവിഡ്​ ബാധിച്ച്​ മരിച്ചവരുടെ എണ്ണം 1,29,635 ആയി. 4.79 ലക്ഷം പേരാണ്​ ചികിത്സയിൽ കഴിയുന്നത്​. 81.6 ലക്ഷം പേർ രോഗമുക്തി നേടി.

കോവിഡ് ബാധിതരുടെ എണ്ണം അൻപതിനായരത്തിൽ താഴെ നിൽക്കുന്നത് ഏറെ ആശ്വാസകരമാണ്. അതേസമയം ദീപാവലി ആഘോഷങ്ങൾ കഴിയുന്നതോടെ ഉത്തരേന്ത്യയിൽ അടക്കം കോവിഡ്​ ബാധിതരുടെ എണ്ണം കുതിച്ചുയരുമെന്നാണ്​ വിലയിരുത്തൽ.

അതേസമയം ലോകത്ത്​ കോവിഡ്​ ബാധിതർ അഞ്ചുകോടി കടന്നു. യൂറോപ്യൻ രാജ്യങ്ങളിലും അമേരിക്കയിലും കോവിഡിന്റെ രണ്ടാംവരവ്​ സ്​ഥിരീകരിച്ചതോടെ പ്രതിദിനം കോവിഡ്​ സ്​ഥിരീകരിക്കുന്നവരുടെ എണ്ണം കുത്തനെ ഉയരുകയാണ്.

Leave a Reply

Your email address will not be published. Required fields are marked *