സ്ഥാനാര്‍ത്ഥി നിര്‍ണയത്തിലെ അതൃപ്തി പ്രകടമാക്കി തിരുവനന്തതപുരത്ത് സിപിഐയില്‍ നിന്ന് കൂട്ടരാജി. നഗരസഭയിലെ ശംഖുമുഖം, വലിയതുറ വാര്‍ഡുകളിലെ സ്ഥാനാര്‍ത്ഥി നിര്‍ണയത്തില്‍ പ്രതിഷേധിച്ചാണ് നേതാക്കളടക്കം 25 ഓളം സിപിഐ പ്രവര്‍ത്തകര്‍ പാര്‍ട്ടി വിട്ടത്. ഇവര്‍ കേരള കോണ്‍ഗ്രസ് പിസി തോമസ് വിഭാഗത്തില്‍ ചേര്‍ന്നു. സിപിഐ വലിയതുറ, ടൈറ്റാനിയം ലോക്കല്‍ കമ്മിറ്റിക്ക് കീഴിലെ 25 ഓളം പ്രവര്‍ത്തകരാണ് പാര്‍ട്ടി വിട്ടത്. സിപിഐ വിട്ട പ്രവര്‍ത്തകര്‍ വലിയതുറയിലും ശംഖുമുഖത്തും കേരള കോണ്‍ഗ്രസ് (പി.സി തോമസ്) സീറ്റില്‍ മത്സരിക്കും.
