തൃശൂർ: മെഡിക്കൽ-എഞ്ചിനീയറിംഗ് എൻട്രൻസ് പരിശീലനത്തിനായി റിജു ആൻഡ് പി എസ് കെ ക്ലാസ്സസ് ആവിഷ്കരിച്ച പുതിയ സ്മാർട്ട് ലേണിംഗ് മൊബൈൽ ആപ്പിൻ്റെ ഉദ്ഘാടനം ചലച്ചിത്രതാരം മിയ ജോർജ്ജ് നിർവ്വഹിച്ചു. കോലഴി കാമ്പസിൽ നടന്ന ചടങ്ങിൽ റിജു ആൻഡ് പി എസ് കെ ക്ലാസ്സസ് മാനേജിംഗ് ഡയറക്ടർ അനിൽകുമാർ വി. അധ്യക്ഷനായിരുന്നു. ഡയറക്ടർമാരായ പി. സുരേഷ്കുമാർ, റിജു ശങ്കർ, കൺസൾട്ടൻ്റ് ഡോ. ബോബി ജോസ് വടക്കേടത്ത് എന്നിവർ പ്രസംഗിച്ചു. ലൈവ് – റെക്കോർഡഡ് ടെലിക്ലാസ്സുകൾ, ലൈവ് ഇൻ്ററാക്ഷൻ ക്ലാസ്സുകൾ, മാതൃക പരീക്ഷകൾ, അസൈൻമെൻ്റുകൾ, റിസൾട്ട് അനാലിസിസ്, പ്രോഗ്രസ് റിപ്പോർട്ടുകൾ എന്നിങ്ങനെ നൂതനവും വ്യത്യസ്തവുമായ രീതിയിലാണ് എൻട്രൻസ് പരീശീലന ആപ്പ് നിർമ്മിച്ചിരിക്കുന്നതെന്ന് ഡയറക്ടർ പി. സുരേഷ്കുമാർ അറിയിച്ചു.
