കിഫ്‍ബി സിഎജി റിപ്പോര്‍ട്ട് വിവാദത്തില്‍ കൂടുതല്‍ നടപടികളുമായി കോണ്‍ഗ്രസ് മുന്നോട്ട്.
ഭരണഘടനാ ഉത്തരവാദിത്തം പാലിക്കാതെ റിപ്പോർട്ട് ചോർത്തിയ ധനമന്ത്രിയുടെ നടപടിക്കെതിരെ അവകാശലംഘനത്തിന് നോട്ടീസ് നൽകി.
വി.ഡി.സതീശനാണ് നിയമസഭാ സ്പീക്കര്‍ക്ക് നോട്ടീസ് നല്‍കിയത്. അതീവ രഹസ്യമായി സൂക്ഷിക്കേണ്ട റിപ്പോര്‍ട്ട് ധനമന്ത്രി ചോര്‍ത്തി മാധ്യമങ്ങള്‍ക്ക് നല്‍കിയെന്നാണ് പ്രതിപക്ഷത്തിന്റെ ആരോപണം.
കീഴ്വഴക്കം അനുസരിച്ച് ഗവര്‍ണര്‍ക്ക് വേണ്ടി ധനമന്ത്രി നിയമസഭയില്‍ സിഐജി റിപ്പോര്‍ട്ട് വയ്ക്കുകയും അതിനുശേഷം അത് പുറത്ത് വിടുകയുമാണ് ചെയ്യേണ്ടത്.
ഇതൊന്നുമുണ്ടായില്ല. സഭയില്‍ എത്തുന്നത് വരെ റിപ്പോര്‍ട്ടിന്റെ രഹസ്യാത്മകത കാത്തുസൂക്ഷിക്കാന്‍ മന്ത്രി ബാധ്യസ്ഥനുമായിരുന്നുവെന്നും നോട്ടീസില്‍ പ്രതിപക്ഷം ചൂണ്ടിക്കാട്ടുന്നു.