Breaking News

സംസ്ഥാനത്ത് ഇന്ന് 2710 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് 2710 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചതായി മുഖ്യമന്ത്രി പിണറായി വിജയന്‍. 19 പേരുടെ മരണം കൊവിഡ് മൂലമാണെന്ന് സ്ഥിരീകരിച്ചു. 70925 പേര്‍ നിലവില്‍ ചികിത്സയിലുണ്ട്. 2347 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് കൊവിഡ് ബാധിച്ചത്. ഉറവിടം അറിയാത്ത 269 കേസുകളുണ്ട്. രോഗബാധ സ്ഥിരീകരിച്ചവരില്‍ 39 പേര്‍ ആരോഗ്യ പ്രവര്‍ത്തകരാണ്. 24 മണിക്കൂറിനിടെ 25141 സാമ്പിളുകളാണ് പരിശോധിച്ചത്. 6567 പേര്‍ രോഗമുക്തി നേടിയതായും മുഖ്യമന്ത്രി പറഞ്ഞു. കൊവിഡ് 19 അവലോകന യോഗത്തിന് ശേഷം മാധ്യമങ്ങളെ കാണുകയായിരുന്നു മുഖ്യമന്ത്രി.

രോഗം സ്ഥിരീകരിച്ചവരുടെ ജില്ലതിരിച്ചുള്ള കണക്ക്

മലപ്പുറം -496
കോഴിക്കോട് -402
എറണാകുളം -279
തൃശൂര്‍ -228
ആലപ്പുഴ -226
തിരുവനന്തപുരം -204
കൊല്ലം -191
പാലക്കാട് -185
കോട്ടയം -165
കണ്ണൂര്‍ -110
ഇടുക്കി -83
കാസര്‍ഗോഡ് -64
പത്തനംതിട്ട -40
വയനാട് -37

കഴിഞ്ഞ 24 മണിക്കൂറിനിടെ 25,141 സാമ്പിളുകളാണ് പരിശോധിച്ചത്. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 10.78 ആണ്. റുട്ടീന്‍ സാമ്പിള്‍, എയര്‍പോര്‍ട്ട് സര്‍വയിലന്‍സ്, പൂള്‍ഡ് സെന്റിനല്‍, സിബി നാറ്റ്, ട്രൂനാറ്റ്, സിഎല്‍ഐഎ, ആന്റിജന്‍ അസ്സെ എന്നിവ ഉള്‍പ്പെടെ ഇതുവരെ ആകെ 54,98,108 സാമ്പിളുകളാണ് പരിശോധനയ്ക്കായി അയച്ചത്.

19 മരണങ്ങളാണ് ഇന്ന് കൊവിഡ് മൂലമാണെന്ന് സ്ഥിരീകരിച്ചത്. തിരുവനന്തപുരം വര്‍ക്കല സ്വദേശി മഹേഷ് (39), കുളത്തുമ്മല്‍ സ്വദേശി ഐ. നിസാന്‍ (84), ചിറയിന്‍കീഴ് സ്വദേശി രാജന്‍ പിള്ള (60), ചുള്ളിമാനൂര്‍ സ്വദേശി അപ്പു (82), മടവൂര്‍ സ്വദേശിനി ഷീജ (50), കൊല്ലം തേവനൂര്‍ സ്വദേശി അനില്‍കുമാര്‍ (42), സദാനന്ദപുരം സ്വദേശിനി സുശീല (56), ഇടുക്കി പീരുമേട് സ്വദേശി മാത്യു ജോസഫ് (65), എറണാകുളം കൊച്ചി സ്വദേശി ഡോ. ആര്‍. ശിവകുമാര്‍ (61), പുഷ്പ നഗര്‍ സ്വദേശി കെ. അപ്പു (75), പള്ളുരുത്തി സ്വദേശി വി.എ. ജോസഫ് (70), ഏലൂര്‍ സ്വദേശി മോഹന്‍ സുരേഷ് (51), പാലക്കാട് സ്വദേശി ബീഫാത്തിമ (70), മലപ്പുറം സ്വദേശി അലാവി കുട്ടി ഹാജി (70), വയനാട് മുട്ടില്‍ സ്വദേശിനി സാറ ബീവി (55), കണ്ണൂര്‍ സ്വദേശിനി റിനി ഹരിദാസന്‍ (29), തുവക്കുന്ന് സ്വദേശിനി ചീരൂട്ടി (79), പാനൂര്‍ സ്വദേശി അബൂബക്കര്‍ (59), തലശേരി സ്വദേശി വിന്‍സന്റ് ഫ്രാന്‍സിസ് (78) എന്നിവരാണ് മരണമടഞ്ഞത്. ഇതോടെ ആകെ മരണം 1888 ആയി. ഇത് കൂടാതെ ഉണ്ടായ മരണങ്ങള്‍ എന്‍ഐവി ആലപ്പുഴയിലെ പരിശോധനയ്ക്ക് ശേഷം സ്ഥിരീകരിക്കുന്നതാണ്.

ഇന്ന് രോഗം സ്ഥിരീകരിച്ചവരില്‍ 55 പേര്‍ സംസ്ഥാനത്തിന് പുറത്ത് നിന്നും വന്നവരാണ്. 2347 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. 269 പേരുടെ സമ്പര്‍ക്ക ഉറവിടം വ്യക്തമല്ല.

സമ്പര്‍ക്കത്തിലൂടെ രോഗം ബാധിച്ചവര്‍

മലപ്പുറം -476
കോഴിക്കോട് -385
എറണാകുളം -192
തൃശൂര്‍ -221
ആലപ്പുഴ -220
തിരുവനന്തപുരം -164
കൊല്ലം -185
പാലക്കാട് -98
കോട്ടയം -157
കണ്ണൂര്‍ -67
ഇടുക്കി -69
കാസര്‍ഗോഡ് -53
പത്തനംതിട്ട -26
വയനാട് -34


39 ആരോഗ്യ പ്രവര്‍ത്തകര്‍ക്കാണ് രോഗം ബാധിച്ചത്. കണ്ണൂര്‍ 8, എറണാകുളം 7, തിരുവനന്തപുരം, കൊല്ലം 6 വീതം, കോഴിക്കോട് 5, തൃശൂര്‍ 3, മലപ്പുറം 2, പത്തനംതിട്ട, കാസര്‍ഗോഡ് 1 വീതം ആരോഗ്യ പ്രവര്‍ത്തകര്‍ക്കാണ് ഇന്ന് രോഗം ബാധിച്ചത്. രോഗം സ്ഥിരീകരിച്ച് ചികിത്സയിലായിരുന്ന 6567 പേരുടെ പരിശോധനാഫലം നെഗറ്റീവ് ആയി.

രോഗമുക്തി നേടിയവരുടെ ജില്ലതിരിച്ചുള്ള കണക്ക്

തിരുവനന്തപുരം -310
കൊല്ലം -654
പത്തനംതിട്ട -155
ആലപ്പുഴ -658
കോട്ടയം -683
ഇടുക്കി -283
എറണാകുളം -503
തൃശൂര്‍ -647
പാലക്കാട് -973
മലപ്പുറം -684
കോഴിക്കോട് -556
വയനാട് -67
കണ്ണൂര്‍ -285
കാസര്‍ഗോഡ് -109

ഇതോടെ 70,925 പേരാണ് രോഗം സ്ഥിരീകരിച്ച് ഇനി ചികിത്സയിലുള്ളത്. 4,54,774 പേര്‍ ഇതുവരെ കൊവിഡില്‍ നിന്നും മുക്തി നേടി. സംസ്ഥാനത്തെ വിവിധ ജില്ലകളിലായി 3,19,262 പേരാണ് ഇപ്പോള്‍ നിരീക്ഷണത്തിലുള്ളത്. ഇവരില്‍ 3,01,739 പേര്‍ വീട്/ഇന്‍സ്റ്റിറ്റിയൂഷണല്‍ ക്വാറന്റൈനിലും 17,523 പേര്‍ ആശുപത്രികളിലും നിരീക്ഷണത്തിലാണ്. 1815 പേരെയാണ് ഇന്ന് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്.

Leave a Reply

Your email address will not be published. Required fields are marked *