കിഫ്ബി വിവാദത്തിൽ ഗൂഢാലോചനാ വാദം ധനമന്ത്രി തോമസ് ഐസക് ആവർത്തിക്കുമ്പോൾ തെളിവ് കൊണ്ടുവരാൻ വെല്ലുവിളിച്ച് കോൺഗ്രസ് നേതാവ് മാത്യു കുഴൽനാടൻ.
കിഫ്ബിക്കെതിരെ ഒരു ആർ.എസ്.എസ് നേതാവിനോടും ചർച്ച നടത്തിയിട്ടില്ലെന്ന് മാത്യൂ കുഴൽനാടൻ പറഞ്ഞു. ആരോപണങ്ങൾ തെളിയിച്ചാൽ പൊതുപ്രവർത്തനം അവസാനിപ്പിക്കാൻ തയ്യാറാണെന്ന് കെപിസിസി ജനറൽ സെക്രട്ടറി മാത്യു കുഴൽനാടൻ പറഞ്ഞു.
കേസിൽ കക്ഷിയെകണ്ടിരുന്നില്ലെന്നും ഇനി കണ്ടിരുന്നെങ്കിലും ഈ കേസ് താൻ ഏറ്റെടുക്കുന്നതിൽ നിന്നും പിന്മാറില്ലായിരുന്നുവെന്നും മാത്യു കുഴൽ നാടൻ പറഞ്ഞു.
കിഫ്ബി വിദേശവായ്പയെടുക്കുന്നതിന് റിസർവ് ബാങ്കിൻറെ അനുമതിയില്ലെന്നും, എൻഒസി മാത്രമാണുള്ളതെന്നും ഗുരുതര ആരോപണവും കുഴൽനാടൻ ഉന്നയിക്കുന്നു.
അതേസമയം ആർഎസ്എസ് ഗൂഢാലോചനാ വാദം ധനമന്ത്രി ആരോപിക്കുന്നത് അതിബുദ്ധി കൊണ്ടാണെന്ന് കേന്ദ്ര മന്ത്രി വി മുരളീധരൻ പറഞ്ഞു.